Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാധനങ്ങൾ കേടുകൂടാതെ സുക്ഷിക്കാൻ നാം ഉപയോഗിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്. വേണ്ടവിധം ശ്രദ്ധിച്ചില്ല എങ്കിൽ , നിശ്ചിതസമയം കഴിഞ്ഞാൽ ഫ്രിഡ്ജിൽ ഇരുന്നു വളരെ അപകടകരമാം വിധം ഭക്ഷണം കേടാകാൻ സാധ്യത ഉണ്ട്. അതിനാൽ ഓരോ ആഹാരപദാർഥങ്ങളും എത്രനാൾ വരെ ,എത്ര സമയം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച് ,ആളുകൾ ആശുപത്രിയിലായതും , മരണം സംഭവിച്ചതും, ഹോട്ടലുകൾ അടച്ചുപൂട്ടിയതുമായ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.ഇവയെല്ലാം വലിയ ചർച്ചകൾക്ക് ഇടയാക്കാറുമുണ്ട്. എന്നാൽ സ്വന്തം വീട്ടിലെ ഭക്ഷ്യ സുരക്ഷയെ പറ്റി ആരും തന്നെ ചിന്തിക്കാറില്ല. ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ സംരക്ഷിച്ച് വെയ്ക്കാന്‍ ആധുനിക സംവിധാനങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്.ഭക്ഷണ സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഫ്രിഡ്ജിൽ വെയ്ക്കേണ്ടതും വെയ്ക്കാൻ പാടില്ലാത്തതുമായ പല സാധനങ്ങളുണ്ട്. ചില സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിൻറെ രുചിയിൽ മാറ്റമുണ്ടാകും. അവ ഏതൊക്കെയാണെന്ന് മനസ്സിലാക്കുക.
–

–
1. തേന്‍
തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. അടപ്പ് നല്ലതുപോലെ മുറുക്കി അടച്ചാല്‍ ഏറെക്കാലും തേൻ കേടുകൂടാതെ നിൽക്കും. തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറാനിടയാക്കും.
2.അച്ചാറുകള്‍
അച്ചാറുകളില്‍ വിനാഗിരി പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാൽ ഇവ വരണ്ടിരിക്കും.ഫ്രിഡ്ജിനുള്ളില് അച്ചാറുകള്‍ സൂക്ഷിക്കുന്നുവെങ്കില്‍ അത് ഫ്രിഡ്ജിന്റെ ഡോറിനുള്ളില്‍ വെയ്ക്കുക.
3.സാലഡ് ഡ്രെസിംഗുകള്‍
മിക്ക സാലഡ് ഡ്രെസിങ്ങുകളും മറ്റ് വസ്തുക്കളേപ്പോലെ തന്നെ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കാവുന്നവയാണ്. പ്രത്യേകിച്ച് വിനാഗിരി അല്ലെങ്കില്‍ ഓയിലുകള്‍ അടിസ്ഥാനമാക്കിയവ. എന്നാല്‍ ക്രീം, മേയോ, യോഗര്‍ട്ട് എന്നിവകൊണ്ടുള്ള ഡ്രെസിംഗുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
–

–
4.പച്ചമരുന്നുകള്‍
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പച്ചമരുന്നുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.തണുപ്പ് അവയുടെ രുചി ഇല്ലാതാക്കാതിരിക്കാന്‍ വെള്ളം നിറച്ച ജാറുകളിലാക്കി അടുക്കളയിലെ അലമാരയില്‍ സൂക്ഷിക്കുക.
5.നാരങ്ങ, ഓറഞ്ച്
നാരങ്ങ, ഓറഞ്ച് എന്നിവയെ തണുത്ത വായു കേട് വരുത്തും. അതിനാൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഫ്രിഡ്ജിന് പുറത്ത് ഇവ തിങ്ങിയിരിക്കുന്ന തരത്തില്‍ സൂക്ഷിക്കരുത്. അങ്ങനെ ചെയ്യുന്നത് വേഗത്തില്‍ കേടാകാനിടയാക്കും.
6.തക്കാളി
തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചിമാറ്റം ഉണ്ടാകാൻ കാരണമാകും. തണുത്ത വായു തക്കാളി പഴുക്കുന്നത് തടയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.തണുത്ത വായു തക്കാളി പഴുക്കുന്നത് തടയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തക്കാളിയുടെ ഉള്ളിലെ തൊലിക്ക് കേട് വരുകയും അതിന്റെ മൃദുത്വം നഷ്ടമാകുകയും ചെയ്യും.
–

–
7.ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. തണുപ്പ് ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ എളുപ്പത്തില്‍ പഞ്ചസാരയാക്കി മാറ്റും. അതിനാൽ ഒരു പേപ്പര്‍ ബാഗിലാക്കി വീട്ടില്‍ തണുപ്പും, ഇരുട്ടുമുള്ള ഒരിടത്ത് ഉരുളക്കിങ്ങ് സൂക്ഷിക്കുക. കൂടുതല്‍ വായു ലഭിക്കും എന്നതിനാല്‍ ഉരുളക്കിഴങ്ങ് പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ ബാഗില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
8.ഉള്ളി
ഉള്ളിയിലെ ജലാംശം അവയെ മൃദുവാക്കുകയും വേഗത്തില്‍ കേട് വരുത്തുകയും ചെയ്യും.അതിനാൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉള്ളി തണുപ്പുള്ള, ഉണങ്ങിയ ഇരുട്ടുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഉള്ളിയും ഒരുളക്കിഴങ്ങും വ്യത്യസ്ഥ സ്ഥലങ്ങളില്‍ വേണം സൂക്ഷിക്കാന്‍. ഇവ ഒരുമിച്ച് വെച്ചാല്‍ വേഗത്തില്‍ കേട് വരും.
–

–
9.ഒലിവ് ഓയില്‍
കുറഞ്ഞ ഊഷ്മാവില്‍ ഒലിവ് ഓയില്‍ കട്ടിയാവുകയും, വെണ്ണയ്ക്ക് സമാനമായ രൂപമാവുകയും ചെയ്യും. ഫ്രിഡ്ജിന് പകരം തണുപ്പുള്ള വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഇത് സൂക്ഷിക്കുക.
10.ബ്രെഡ്
ഫ്രിഡ്ജില്‍ ബ്രെഡ് സൂക്ഷിക്കുന്നത് വേഗത്തില്‍ ഉണങ്ങിപ്പോകാനിടയാക്കും. നാല് ദിവസത്തിനകം ഉപയോഗിക്കുന്ന ബ്രെഡ് മുറിച്ച് വെയ്ക്കുകയും ബാക്കി തണുപ്പിക്കുകയും ചെയ്യാം. നനവ് നിലനിര്‍ത്താന്‍ ബ്രെഡ് പൊതിഞ്ഞ് വെയ്ക്കണം. ഫ്രീസറില്‍ നിന്ന് പുറത്തെടുത്താല്‍ കഴിക്കുന്നതിന് മുമ്പ് അതിൻറെ മരവിപ്പ് മാറാന്‍ അനുവദിക്കുക.
–
