Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൂടുതൽ കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാകില്ല. അതിനായി നിരവധി മരുന്നുകളും പരസ്യത്തില്‍ കാണുന്ന ആരോഗ്യരക്ഷാ പാനീയങ്ങളും ഭക്ഷണങ്ങളും വാങ്ങി കഴിക്കുന്നവരും കുറവല്ല. എന്നാൽ അടുത്തിടെ ഹാര്‍വാഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തിൽ യുക്തി പൂര്‍വം ആഹാരം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് കണ്ടെത്തി. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. ആയുസ്സ് കൂട്ടാനുള്ള എളുപ്പവഴി ആണെങ്കിലും അത് നടപ്പിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അതും പ്രത്യേകിച്ച് ഭക്ഷണ പ്രിയർക്ക്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറച്ച് ലഘുവായി മാത്രം കഴിക്കുക എന്നതാണ് ഈ ഉപവസം കൊണ്ട് ഉദ്ദേശിക്കുന്നത്.
–

–
ഗവേഷകര്‍ 72000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. മുപ്പതിനും 55 നും മദ്ധ്യേ പ്രായമുളള ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത സ്ത്രീകളിലാണ് പഠനം നടന്നത്. 1984 മുതല്‍ 2002 വരെ 18 വര്‍ഷങ്ങള്‍ പഠനം നീണ്ടു നിന്നു. പഠനം നടക്കവെ ഓരോ രണ്ട് വര്‍ഷം അല്ലെങ്കില്‍ നാല് വര്‍ഷം കൂടുമ്പോള്‍ തങ്ങളുടെ ആഹാര രീതിയെ കുറിച്ച് സ്ത്രീകള്‍ ചോദ്യാവലി പൂരിപ്പിച്ച് നല്‍കിയിരുന്നു. ഇതില്‍ ഒരു കൂട്ടര് പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും , ധാന്യങ്ങളും, മത്സ്യം, കോഴി ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നവരായിരുന്നു.
–

–
വേറൊരു ഗ്രൂപ്പ് സംസ്കരിക്കപ്പെട്ട മാംസം, ധാന്യങ്ങള്‍, പഞ്ചസാര അധികമുളള ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നവരായിരുന്നു.പതിനെട്ട് വര്‍ഷത്തെ പഠനത്തിനിടയില്‍ 6011 പേര് മരിക്കുകയുണ്ടായി. എന്നാല്‍, ഇതില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിച്ചിരുന്നവരില്‍ ഹൃദ്രോഗം മൂലമുളള മരണ നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി. കോശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും ദീര്‍ഘായുസിനും സഹായിക്കുന്ന എസ്ഐആര്‍ടി-3 എന്ന ജീനിന്റെയും പ്രോട്ടീനിന്റെയും സാന്നിധ്യം ഇത്തരത്തില്‍ ഉപവസിക്കുന്നവരില്‍ വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.