Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 8:38 am

Menu

Published on April 21, 2015 at 2:59 pm

ലോകത്തിലെ ഏറ്റവും വീതികൂടിയ നാക്കുള്ള അച്‌ഛനും മകൾക്കും ഗിന്നസ്‌ റെക്കോർഡ്

dad-and-daughter-boast-worlds-widest-tongues

ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും വീതിയേറിയ നാക്കുള്ള സ്ത്രീയും പുരുഷനും എന്ന ഗിന്നസ് റെക്കോർഡ് ന്യൂയോര്‍ക്കിലുള്ള ബയ്‌റന്‍ ഷ്‌ലെങ്കറും (47) ഇയാളുടെ 14 വയസ്‌ പ്രായമുള്ള മകള്‍ എമിലിയും സ്വന്തമാക്കി.8.6 സെന്റീമീറ്റര്‍ വീതിയാണ് ബൈറോണിന്റെ നാക്കിന്റെ വീതി. 14 വയസ്സുകാരിയായ എമിലിയ്ക്കാകട്ടെ 7.3 സെന്റീമീറ്റര്‍ വീതിയുണ്ട് നാക്കിന്. യാദൃശ്ചികമായാണ് ഇരുവരും തങ്ങളുടെ നാക്കിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. ഒരു ദിവസം സ്‌കൂളിലെ പ്രൊജക്ടിന്റെ ഭാഗമായി എമിലി ലൈബ്രറിയില്‍ നിന്നും ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍ക്കൊള്ളിച്ച ഒരു ബുക്കെടുത്തു. അപ്പോഴാണ്‌ അതിൽ ലോകത്തിലെ ഏറ്റവും വലിപ്പം കൂടി നാക്കുള്ള വ്യക്തിയെ കുറിച്ചുള്ള വിശദീകരണം കണ്ടത്. തൻറെ നാക്കിനും അൽപം വലുപ്പമുണ്ടല്ലോ എന്ന കാര്യം എമിലി അപ്പോഴാണ്‌ ചിന്തിച്ചത്. എന്നാല്‍ നാക്കിന് എത്ര വലുപ്പമുണ്ടെന്ന് എമിലിക്ക് അറിയില്ലായിരുന്നു. അങ്ങനെ എമിലി സ്വന്തം നാവും പിതാവിൻറെ നാവും അളന്നു നോക്കി. അപ്പോഴാണ്‌ നിലവിലെ റെക്കോര്‍ഡ് മറികടക്കാനുള്ള വലിപ്പം തങ്ങളുടെ നാക്കിനുണ്ടെന്ന് ഇവർ മനസ്സിലാക്കിയത്.തന്റെ നാക്കിന്റെ വീതിയില്‍ മറ്റുള്ളവരില്‍ നിന്ന്‌ കാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്ന്‌ മനസിലാക്കിയ ബയ്‌റന്‍ തന്റെയും മകളുടെയും നാവിന്റെ ചിത്രമെടുത്ത്‌ ഗിന്നസ്‌ റെക്കോര്‍ഡിനായി അയക്കുകയായിരുന്നു. തുടര്‍ന്ന്‌ ഉദ്യോഗസ്‌ഥര്‍ എത്തി നാവിന്റെ അളവെടുത്ത ശേഷം ഇവര്‍ക്ക്‌ അവാര്‍ഡ്‌ നൽകുകയും ചെയ്തു.
–

–
Dad and daughter boast world's widest tongues5
–
Dad and daughter boast world's widest tongues4
–
Dad and daughter boast world's widest tongues2
–
Dad and daughter boast world's widest tongues1
–
Dad and daughter boast world's widest tongues

Loading...

Comments are closed.

More News