Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 9:40 am

Menu

Published on April 22, 2015 at 12:08 pm

യുവത്വം കാത്തുസൂക്ഷിക്കാൻ മോഡൽ ദിവസവും കുളിക്കുന്നത് പന്നിച്ചോരയിൽ

model-bathes-in-pigs-blood-to-stay-young

കാലിഫോര്‍ണിയ: യുവത്വം കാത്തുസൂക്ഷിക്കാൻ 19 കാരിയായ മോഡൽ ദിവസവും കുളിക്കുന്നത് പന്നിച്ചോരയിൽ. വാര്‍ദ്ധക്യത്തെ നേരിടാന്‍ യുവതി കണ്ടെത്തിയ വിചിത്രമായ മാർഗ്ഗമാണ് ഇത്. യുവത്വം നിലനിര്‍ത്താന്‍ ആളുകള്‍ എന്തും ചെയ്യുന്ന ഈ കാലത്ത് സൗന്ദര്യം പ്രോഫഷനാക്കിയവരുടെ കാര്യം പറയേണ്ട കാര്യമുണ്ടോ? എംടിവി ചാനലിന്റെ ട്രൂലൈഫ് എന്ന പരിപാടിയിലെ ഏറ്റവും പുതിയ ലക്കമാണ് ഈ മോഡലിനെ പരിചയപ്പെടുത്തിയത്. വാര്‍ദ്ധക്യത്തെയാണ് തനിയ്ക്ക് പേടിയെന്നും പന്നിച്ചോരയില്‍ കുളിച്ചാല്‍ യുവത്വം നിലനിറുത്താനാകുമെന്നുമാണ് യുവതി പറയുന്നത്. തൊലിയില്‍ ചുളിവ് വീഴാതിരിക്കാനും നിറം നഷ്ടപ്പെടാതിരിക്കാനും താന്‍ എന്തും ചെയ്യുമെന്ന് അവർ പറഞ്ഞു. ഒരു ഇറച്ചി വെട്ടുകാരനില്‍ നിന്നാണ് യുവതി പന്നിച്ചോര വാങ്ങുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ ഇങ്ങനെ ചെയ്തിരുന്നെന്നും അത് ഫലപ്രദമായിരുന്നുവെന്നും ഇവര്‍ പറയുന്നു. പന്നിച്ചോര ശരീര ഭാഗങ്ങളെ മുദൃവാക്കി മാറ്റും എന്ന് മോഡല്‍ ഉദാഹരണ സഹിതം കാണിക്കുന്നുണ്ട്. വെറും 19 വയസ്സ് മാത്രം പ്രായമായ തന്നെ ഇപ്പോൾ തന്നെ ചുളിവുകള്‍ കണ്ടു തുടങ്ങിയെന്നും അത് തന്റെ കരിയറിന് ദോഷമായിത്തീരുമെന്നും അതിനാലാണ് ഇത്തരത്തിലൊരു രീതി കണ്ടെത്തിയതെന്നും യുവതി പറയുന്നു.
–

–
Model bathes in pig's blood to stay young4
–
Model bathes in pig's blood to stay young3
–
Model bathes in pig's blood to stay young2

Loading...

Comments are closed.

More News