Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:35 pm

Menu

Published on April 22, 2015 at 3:28 pm

ഏഴടി ഉയരക്കാരന് ജീവിത സഖിയായി നാലടി ഉയരക്കാരി

brazils-tallest-man-finds-love-with-woman-three-feet-shorter

ബ്രസിലിയ: ലോകത്തിലേറ്റവും ഉയരമുള്ള വ്യക്തികളില്‍ മൂന്നാമനായ ജൂലിസന്‍ ഫെര്‍ണാണ്ടസ് വിവാഹിതനായി. തന്റെ അരയറ്റം മാത്രം ഉയരമുള്ള ഈവം മെറീഡിയസിനെയാണ് ജൂലിസന്‍ ഫെര്‍ണാണ്ടസ് ജീവിതസഖിയാക്കിയത്. ബ്രസീലിലെ ഏറ്റവും ഉയരമുള്ള വ്യക്തി എന്ന നിലയില്‍ പ്രശസ്തനായ ജൂലിസന്‍ ഈവം മെറീഡിയസിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ജൂലിസന്റെ അമിത ഉയരമോ ഇവയുടെ ഉയരക്കുറവോ ഇവരുടെ പ്രണയത്തിന് തടസമായിരുന്നില്ല. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഫേസ് ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. ഏഴടി എട്ട് ഇഞ്ചാണ് ജൂലിസന്റെ ഉയരം. മെറീഡിയസിനാണെങ്കിൽ വെറും നാലടി ഉയരവും. ഒരു സ്വര്‍ണ ഖനിയില്‍ ജീവനക്കാരനാണ് ജൂലിസന്‍. ‘ജെന്റില്‍ ജെയ്ന്റ്’ എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ജൂലിസനെ വിശേഷിപ്പിക്കുന്നത്.



Brazil'S Tallest Man Finds Love With Woman Three Feet Shorter2

Brazil'S Tallest Man Finds Love With Woman Three Feet Shorter1

Loading...

Leave a Reply

Your email address will not be published.

More News