Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 11:32 am

Menu

Published on April 25, 2015 at 3:05 pm

ദിവസവും ഏഴു മണിക്കൂർ ഉറങ്ങിയാൽ ഓർമ്മ ശക്തി വർദ്ധിക്കുമെന്ന് പഠനം

seven-hours-of-sleep-can-boost-your-memory

മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ജന്തുലോകത്തിലെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ,മത്സ്യങ്ങൾ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളിൽ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്.അടുത്തിടെ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിൽ രാത്രിയില്‍ ഏഴു മണിക്കൂര്‍ ഉറങ്ങുന്നത് തലച്ചോറിനെ വാര്‍ധക്യത്തില്‍നിന്ന് രക്ഷിക്കുമെന്ന് കണ്ടെത്തി. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിൻറെ യുവത്വം രണ്ടു വര്‍ഷംകൂടി നിലനിര്‍ത്താമെന്നാണ് ഇവർ പറയുന്നത്. എഴുപത് വയസ്സ് പ്രായമുള്ള 1500 സ്ത്രീകളിലായിരുന്നു നിരീക്ഷണം. എല്ലാവരിലും ഓര്‍മയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകള്‍ ഇടയ്ക്കിടെ നടത്തി. അപ്പോൾ ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറില്‍ താഴെയോ ഉറങ്ങുന്നവരേക്കാള്‍ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരുടെ തലച്ചോറായിരുന്നു. വാര്‍ധക്യത്തോടടുത്തവരില്‍ കൃത്യതയില്ലാത്ത ഉറക്കം അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നതായി ഇവർ കണ്ടെത്തി. അഞ്ചു വർഷത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഈ കണ്ടെത്തൽ.

Loading...

Comments are closed.

More News