Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 10:43 am

Menu

Published on April 25, 2015 at 7:36 pm

കൊതുക് കടിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്നറിയുമോ..?

why-do-mosquitoes-like-to-bite-you-best

കൊതുക് ചിലരെ മാത്രം എന്തുകൊണ്ട് തേടി പിടിച്ചു കടിക്കുനുവെന്നും   എന്തുകൊണ്ട് ചിലരെ ഒഴിവാക്കുന്നു എന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ..?ഇതിനു പിന്നിൽ നമ്മുടെ ഗന്ധം തന്നെയാണെന്നാണ് ഇതിനുള്ള കാരണമെന്നാണ് കണ്ടെത്തൽ.ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ എന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ മെഡിക്കല്‍ എറ്റിമോളജി വിഭാഗം സീനിയര്‍ ലക്ച്ചര്‍ ജെയിംസ് ലോഗന്‍  ആണ് കണ്ടുപിടിത്തത്തിന് പിന്നിൽ.നമ്മുടെ ചര്‍മത്തില്‍ ജീവിക്കുന്ന ഒരുതരം ബാക്റ്റീരിയ നമ്മുടെ വിയര്‍പ്പിന് മണം നല്‍കുന്നു. സാധാരണഗതിയില്‍ മനുഷ്യന്റെ വിയര്‍പ്പിന് മണമില്ല, എന്നാല്‍ ഇവിടെയാണ് ഇത്തരം ബാക്ട്ടീരിയയുടെ കളി. ഇത്തരം ചില ബാക്റ്റീരിയ ലെവല്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ളവരെ കൊതുക് കുത്തനുള്ള സാധ്യത കുറവാണ്. എന്നാല്‍ മറ്റു ചില ബാക്റ്റീരിയയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചുമാണ്.  20 നും 64 നും മദ്ധ്യേ പ്രായമുള്ള ആളുകളുടെ വിയര്‍പ്പ് ശേഖരിച്ചു മലേറിയ പരത്തുന്ന കൊതുകായ അനോഫിലിസ് ഗാംബിയെ അവലംബിച്ചാണ് പഠനം നടത്തിയത്.ഘട്ടം ഘട്ടമായുള്ള പരീക്ഷണത്തില്‍ നിന്നും ഗവേഷകര്‍ പഠനത്തിന് വിധീയരായവരുടെ വിയര്‍പ്പിന് കൊതുകിനെ ആകര്‍ഷികാനുള്ള കഴിവ് വിലയിരുത്തി.  കൊതുക് കൂടുതല്‍ ആകര്‍ഷിക്കപ്പെടാന്‍ ഇടയാക്കുന്നത് നമ്മുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയയെയും അവയുടെ അളവിനെയും അടിസ്ഥാനമാക്കിയാണെന്ന നിഗമനത്തില്‍ ഒടുവില്‍ ഗവേഷകര്‍ എത്തിച്ചേരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News