Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:13 am

Menu

Published on April 28, 2015 at 2:59 pm

കൂർക്കം വലിക്ക് പിന്നിലെ നിങ്ങളറിയാത്ത ആ രഹസ്യം …!

the-secret-behind-your-snoring

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്. കൂര്‍ക്കം വലിക്കുന്നവര്‍ കൂടെ കിടന്ന് ഉറങ്ങ്ങുന്നവര്‍ക്ക് ഇപ്പോഴും ഒരു ശ്യല്യക്കാരനായിരിക്കും .കൂര്‍ക്കം വലിയുടെ ശബ്ദം ഓരോരുത്തരിലും വ്യതസ്ത അളവിലായിരിക്കും .അലര്‍ജി പ്രശ്‌നങ്ങളും മൂക്കടപ്പും മിക്കപ്പോഴും കൂര്‍ക്കം വലിക്കു കാരണമാകും. മൂക്കിലൂടെ ശ്വാസം വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നതു സാധാരണം. ഇത് കൂര്‍ക്കം വലിക്കു കാരണമാവുകയും ചെയ്യും. എന്തായാലും ഈ കൂർക്കം വലിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്. അത് പലർക്കും അറിയില്ല.
–
The secret behind your snoring 0
–
കൂർക്കം വലിക്കുന്നയാളുകൾക്ക് ഡിമൻഷ്യ എന്ന അസുഖം പിടിപെടാനുള്ളതിൻറെ ആദ്യത്തെ മുന്നറിയിപ്പാണ് ഈ കൂർക്കം വലിയെന്ന് ചില ശാസ്ത്രഞ്ജൻമാർ പറയുന്നു. കൂർക്കം വലി തുടർന്നാൽ അയാൾ വേഗത്തിൽ മറവി രോഗത്തിന് കീഴടങ്ങുകയോ അല്ലെങ്കിൽ തലച്ചോർ സംബന്ധമായ മറ്റ് ഫംക്ഷനുകൾക്ക് തകരാറുകൾ സംഭവിക്കുകയോ ചെയ്യുന്നു. ഗാഡമായി കൂർക്കം വലിക്കുന്ന വ്യക്തികൾ ഉറക്കത്തിൽ കൂർക്കം വലിയില്ലാത്ത ആളുകളേക്കാൾ പത്ത് വർഷം മുമ്പ് തന്നെ മാനസിക തകർച്ചയിലേക്ക് നീങ്ങുമെന്ന് മറ്റൊരു പഠനം പറയുന്നു.
–
The secret behind your snoring 25]
–
അമിത വണ്ണക്കാരിലും മധ്യവയസ്കരായ ആളുകളിലുമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടു വരുന്നത്. ഇവർ ഉറങ്ങുമ്പോൾ ശ്വാസനാളത്തിലെ മസിലുകൾ ചുരുങ്ങുകയും ഇത് മൂലം എയർ സപ്ലൈ കട്ടാവുകയും ഇത് പിന്നീട് ശക്തിയോടുള്ള കൂർക്കം വലിക്ക് കാരണമാവുകയും ചെയ്യുന്നു.ഇത് പകൽ സമയത്ത് ക്ഷീണവും തളർച്ചയും ഉണ്ടാവുന്നതിനും ചിലപ്പോൾ ബ്ലഡ് പ്രഷർ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

Loading...

Comments are closed.

More News