Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 7:34 pm

Menu

Published on April 29, 2015 at 1:26 pm

മൊബൈൽ ബാറ്ററികളെ കുറിച്ചുള്ള ചില തെറ്റായ ധാരണകൾ….

common-misconceptions-about-mobile-device-batteries

മൊബൈൽ ഫോണുകളിൽ ഒഴിവാക്കി മാറ്റുവാനാകാത്ത ഒരു ഘടകമായിരിക്കുകയാണ് ബാറ്ററികൾ.പ്രത്യേകിച്ച് സ്മാർട്ട് ഫോണുകളുടെ വരവോടെ വൻ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.ഇന്റർനെറ്റ് ഉപയോഗത്തിനും ആപ്പുകൾ പ്രവർത്തിപ്പിക്കുവാനും ഗെയിമുകൾ കളിക്കുവാനും ബാറ്ററി ഊര്‍ജമാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ ബാറ്ററിയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ചില ആളുകൾക്കിടയിൽ ഉണ്ട്. അവ എന്തൊക്കെയാന്ന് തിരിച്ചറിഞ്ഞാൽ മികച്ചരീതിയിൽ നമുക്ക് ബാറ്ററികൾ ഉപയോഗിക്കുവാൻ സാധിക്കും. മൊബൈല്‍ ഫോണ്‍ ബാറ്ററിയെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളാണ്….

ഇടയ്ക്കിടക്ക് ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറക്കുമെന്നാണ് ചിലരുടെ ധാരണ. അത് കൊണ്ട് തന്നെ പലരും ബാറ്ററി ചാര്‍ജ് 20 ശതമനത്തിലോ അതില്‍ താഴെയോ ആയാല്‍ മുഴുവന്‍ ചാര്‍ജും പോയതിന് ശേഷം മാത്രമേ പിന്നീട് ചാര്‍ജ് ചെയ്യാറുള്ളൂ. പക്ഷെ ഈ ധാരണക്ക് യാതൊരു സാങ്കേതിക അടിത്തറയുമില്ലെന്നുള്ളതാണ് വാസ്തവം. അതായത് ബാറ്ററി ഡൗണ്‍ ആയാല്‍ എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാ വുന്നതാണ്.

common misconceptions about mobile device batteries 1

രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് കേടാണ് എന്ന് ധരിക്കുന്നവരുണ്ട്. ഒരു പരിധി വരെ ഇത് ശരിയും തെറ്റുമാണ്. പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏതാണ്ട് എല്ലാം തന്നെ ബാറ്ററി ഫുള്‍ ആയാല്‍ ബാറ്ററിയിലേക്ക് വൈദ്യുതി കടക്കുന്നത് തടയാന്‍ കഴിവുള്ളവയാണ്. അത് കൊണ്ട് തന്നെ രാത്രി മുഴുവന്‍ ചാര്‍ജറില്‍ ഇട്ടാലും ബാറ്ററി ചൂടാകുകയോ കേട് വരികയോ ചെയ്യില്ല. പഴയ ഫോണുകളില്‍ ബാറ്ററി ചൂടാകാനുളള സാധ്യത ഉള്ളതിനാല്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്.

charging

ആദ്യ ദിവസം ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യണമെന്നുള്ളത് തികച്ചും തെറ്റായ ഒരു ധാരണയാണ്, കാരണം എല്ലാ ഫോണുകളും ഫാക്ടറിയില്‍ നിന്ന് വരുന്നത് തന്നെ ഏതാണ്ട് പകുതി ചാര്‍ജോട് കൂടിയാണ്. മാത്രമല്ല 40 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററിയുടെ ദീര്‍ഘായുസിനും നല്ലത്. അതേ സമയം നിങ്ങള്‍ വാങ്ങുന്ന ഫോണില്‍ 40 ശതമാനത്തില്‍ കുറവാണു ചാര്‍ജ് എങ്കില്‍ ഫോണ്‍ കുറച്ചു പഴയതായിരിക്കാന്‍ സാധ്യതയുമുണ്ട്.

common misconceptions about mobile device batteries2

വൈ ഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിലാണെങ്കില്‍ മാത്രമാണ് അമിതമായി ചാര്‍ജ് നഷ്ടപ്പെടുക. വെറുതെ ഓണ്‍ ചെയ്തിടുന്നത് ചാര്‍ജ് കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും, ഏതാണ്ട് ഒരു ചലിക്കുന്ന ഒരു സ്‌ക്രീന്‍സേവറിന്റെ അത്രയും ചാര്‍ജ് മാത്രമേ നഷ്ടപ്പെടുകയുള്ളൂ.

charge

ഫ്രീസറില്‍ ബാറ്ററി വയ്ക്കുന്നത് ബാറ്ററിയുടെ കാലാവധി നീട്ടുമെന്ന ധാരണ പൂര്‍ണമായും തെറ്റാണ്. യഥാര്‍ത്ഥത്തില്‍, ലിയോണ്‍ ബാറ്ററികള്‍ കടുത്ത ചൂടിനോടും, തണുപ്പിനോടും പ്രതികൂലമായാണ് പ്രവര്‍ത്തിക്കുന്നത്.

battery

ചില ചാര്‍ജറുകള്‍ ചാര്‍ജ് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുമെങ്കിലും അത് ഒരു തരത്തിലും നിങ്ങളുടെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയോ ഏതെങ്കിലും രീതിയില്‍ നാശം വരുത്തുകയോ ചെയ്യില്ല. ചാര്‍ജര്‍ നല്ല രീതിയില്‍ വര്‍ക്ക് ചെയൂന്നതായിരിക്കണം എന്ന് മാത്രം. അതായത് നിങ്ങളുടെ ഫോണിന്റെ കമ്പനി ചാര്‍ജര്‍ കേടായാല്‍ കൂടിയ വില കൊടുത്ത് അത് തന്നെ വാങ്ങണമെന്നില്ല, പകരം കുറഞ്ഞ വിലയിലുള്ള ചാര്‍ജര്‍ മതിയാകും. ഒരു കാര്യം ഓര്‍ക്കുക, ഫോണിന്റെ കൂടെ വരുന്ന ചാര്‍ജര്‍ പോലെ 15 മിനിറ്റ് ചാര്‍ജ് ചെയ്ത് 8 മണിക്കൂര്‍ ഉപയോഗിക്കാന്‍ കുറഞ്ഞ വിലയിലുള്ള ചാര്‍ജറിന് കഴിയണമെന്നില്ല.

charger

കുറച്ചു ദിവസങ്ങള്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചാല്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നേക്കാമെങ്കിലും കുറച്ചു സമയത്തേക്ക് ഫോണ്‍ ഓഫ് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് മാത്രമല്ല ഇടയ്ക്കിടക്ക് ഫോണ്‍ ഓഫ് ചെയ്ത് ബാറ്ററി ഊരി വയ്ക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടുകയും ചെയ്യും.

Switch-Off-Mobile

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ബാറ്ററി ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് പറയുന്നത് ഒരു മിത്താണ്. പക്ഷെ, യൂട്യൂബ്, ഓണ്‍ലൈന്‍ ഗെയിമിങ്, മറ്റ് കടുത്ത ഗ്രാഫിക്‌സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ബാറ്ററി ചോര്‍ച്ചയ്ക്ക് കാരണമാകും. സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി ചോര്‍ച്ചയ്ക്ക് കാരണമാകുന്ന മുഖ്യ പ്രതി ഗ്രാഫിക്‌സുകള്‍ അധികമുളള ഗെയിമുകള്‍ കളിക്കുന്നതാണ്.

common misconceptions about mobile device batteries

40%-ത്തിനും, 80%-ത്തിനും ഇടയില്‍ ചാര്‍ജ് ഉളളപ്പോഴാണ് ബാറ്ററി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക എന്നിരിക്കെ, ആദ്യമായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ 100% റീചാര്‍ജ് ചെയ്യണമെന്ന വാദം തീര്‍ത്തും തെറ്റാണ്.

common misconceptions about mobile device batteries

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മെമ്മറിയുണ്ടെന്നും, അത് സ്വയം ചാര്‍ജ് വിനയോഗിക്കുന്നതില്‍ കാര്യപ്രാപ്തി നേടുമെന്നും ഉളള ധാരണ തീര്‍ത്തും തെറ്റാണ്.

Businessman Using Smart Phone

Loading...

Comments are closed.

More News