Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:04 am

Menu

Published on May 5, 2015 at 10:05 am

മസില്‍ വലുതാക്കാന്‍ ശ്രമിച്ച യുവാവിന് ഇരുകൈകളും നഷ്ടമായി

bodybuilder-almost-loses-arms-after-injecting-body-with-oil-and-alcohol

സാവോപോളോ: മസില്‍ വലുതാക്കാനായി ശരീരത്ത്‌ നിരോധിത മരുന്നുകളും ലഹരി വസ്‌തുക്കളും കുത്തിവച്ച യുവാവിന്‌ ഇരുകൈകളും നഷ്‌ടമായി. ബ്രസിലിലെ സവോപോളോയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ റെമാരിയോ ദോ സാന്റ്‌സ് ആല്‍വ്‌സ് എന്ന യുവാവിനാണ് ഇരുകൈകളും നഷ്ടപ്പെട്ടത്. മസില്‍ പെരുപ്പിക്കണമെന്ന മോഹത്താൽ റെമാരിയോ സമീപത്തുള്ള ജിമ്മിൽ ചേരുകയായിരുന്നു. ജിമ്മിലെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ആല്‍വ്‌സ് വിവിധ മരുന്നുകള്‍ ശരീരത്ത്‌ കുത്തിവെച്ചു പരീക്ഷിച്ചു നോക്കി. ആല്‍ക്കഹോള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്‌തുക്കളും ഇയാള്‍ ശരീരത്ത്‌ കുത്തിവെച്ചു. ഒടുവില്‍ പ്രതീക്ഷിച്ചതിലുമപ്പുറം കൈകളിലെ മസിലുകള്‍ വളര്‍ന്നു തുടങ്ങുകയും ഇയാൾ ലഹരിക്ക്‌ അടിമയാകുകയും ചെയ്തു. പിന്നീട് അമിതമായി വളര്‍ന്ന മസില്‍ കാരണം ഇയാളുടെ ഇരുകൈകളിലെയും പേശികളുടെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി. ഒടുവില്‍ കൈകള്‍ പാറ പോലെ ഉറയ്‌ക്കുകയും സ്വയം അനക്കാന്‍ കഴിയാതെ വരുകയും ചെയ്‌തു. ഇതേ തുടർന്ന് ആല്‍വ്‌സ് ഡോക്ടറെ സമീപിച്ചു. ആല്‍വ്‌സിനെ പരിശോധിച്ച ഡോക്‌ടര്‍ മരുന്നടി മൂലം കൈകളുടെ പ്രവര്‍ത്തനം നിലച്ചതായും കൈകള്‍ മുറിച്ചുകളയണമെന്നും യുവാവിനെ അറിയിക്കുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന ആല്‍വ്‌സ് ഇപ്പോള്‍ ചികിത്സയിലാണ്‌. ഇതിനിടയില്‍ കൈകള്‍ നഷ്‌ടപ്പെട്ടതോടെ യുവാവിന്‌ ജോലിയും നഷ്‌ടപ്പെട്ടു.

Bodybuilder almost loses arms after injecting body with oil and alcohol3

Bodybuilder almost loses arms after injecting body with oil and alcohol4

Bodybuilder almost loses arms after injecting body with oil and alcohol6

Bodybuilder almost loses arms after injecting body with oil and alcohol.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News