Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 2:48 pm

Menu

Published on May 7, 2015 at 3:30 pm

വിൽപ്പന തന്ത്രം വിജയിച്ചു; ഷവോമി സ്മാര്‍ട്ട് ബാന്റ് 7 സെക്കന്റില്‍ വിറ്റ് തീർന്നു

xiaomi-mi-band-sell-out-in-7-seconds-in-its-first-flash-sale

ദില്ലി: ഷവോമിയുടെ വിൽപ്പന തന്ത്രം വിജയിച്ചു. ഷവോമി സ്മാര്‍ട്ട് ബാന്റ് 7 സെക്കന്റില്‍ വിറ്റ് തീർന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് ഷവോമി തങ്ങളുടെ സൈറ്റില്‍ ഫ്ളാഷ് സെയിലിന് എംഐ ബാന്റ് തയ്യാറാക്കിയത്. ഇത് 7 സെക്കന്റില്‍ വിറ്റ് തീരുകയായിരുന്നു. ആദ്യം റജിസ്ട്രര്‍ ചെയ്യുന്ന 1000 പേര്‍ക്ക് 1 രൂപയ്ക്ക് ബാന്റ് നല്‍കുമെന്നതായിരുന്നു ഈ വില്‍പ്പനയുടെ പ്രത്യേകത. ഷവോമി എംഐ 4ഐക്ക് ഒപ്പമാണ് കഴിഞ്ഞ വാരം ഷവോമി ബാന്റ് പുറത്തിറങ്ങിയത്. 999 രൂപയാണ് ഇതിന് മാര്‍ക്കറ്റ് വില പറഞ്ഞിരുന്നത്. മൂന്ന് കളറുകളിൽ ലഭ്യമാകുന്ന ഈ ബാന്റ് ഷവോമി ഗാഡ്ജറ്റുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ബാന്റ് 30 ദിവസം ഉപയോഗിക്കാമെന്നാണ് കമ്പനി ഉറപ്പ് നല്കുന്നത്. കൂടാതെ ഇതിന് വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ട്.

Loading...

Comments are closed.

More News