Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭാരതീയ സ്ത്രീത്വത്തിന്റെ അടയാളമായി കരുതപ്പെടുന്ന ഒന്നാണ് പൊട്ട്. പൊട്ടിനെക്കുറിച്ച് പരാമര്‍ശിക്കാത്ത സ്ത്രീവര്‍ണനകള്‍ വിരളമാണ്. നമ്മുടെ കവിതകളിലും കഥകളിലും സിനിമയിലുമൊക്കെ കുറികള്‍ക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ബംഗാളിയില്‍ ‘തിപ്’, തെലുങ്കില്‍ ‘തിലകം’,കന്നഡയില്‍ ‘തിലക’, മറാത്തിയില്‍’തിക്‌ലി’ ഗുജറാത്തില്‍ ‘ചന്ദ്‌ലോ’ എന്നിങ്ങനെ പല ഭാഷകളിൽ പൊട്ട് അറിയപ്പെടുന്നു. നെറ്റിയില്‍ ഇരു പുരികങ്ങള്‍ക്കും ഇടയിലായാണ് പൊട്ട് തൊടുന്നത്. ചിലയാളുകൾ അല്‍പം മുകളിലായും തൊടാറുണ്ട്. എന്നാൽ ഇന്ന് പൊട്ട് തൊടുന്നവരുടെ എണ്ണം വളരെ കുറവാണ്. പുതിയ തലമുറയ്ക്ക് പൊട്ടിനോട് വലിയ താത്പര്യമില്ല. നിങ്ങൾ എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ പൊട്ട് തൊടുന്നത് എന്തിനാണെന്ന്? എന്നാൽ പൊട്ട് തൊട്ടാൽ ചില ഗുണങ്ങളുണ്ട്.
1. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ആറാം സ്ഥാനമെന്ന് അറിയപ്പെടുന്ന ബിന്ദുവാണ് നെറ്റിയിൽ പുരികങ്ങള്‍ക്കിടയിൽ പൊട്ട് തൊടുന്ന ഈ ബിന്ദു. ഈ ബിന്ദുവിലാണ് ശരീരത്തിലെ പ്രധാന നാഡികള്‍ സംഗമിക്കുന്നത്. ആജ്‌നാ ചക്ര എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ ബിന്ദു ഉണര്‍വിന്റെയും തൃക്കണ്ണിന്റെ സ്ഥാനത്തെയും ആണ് പ്രതിനിധീകരിക്കുന്നത്. ഈ ബിന്ദു ഉത്തേജിപ്പിച്ചാല്‍ ഉത്‌കണ്‌ഠ കുറച്ച് ശാന്തമായിരിക്കാന്‍ നമ്മളെ സഹായിക്കും.
2. തലവേദനയില്‍ നിന്നും പെട്ടെന്ന് ആശ്വാസം നല്‍കുന്ന ഒരു സ്ഥാനമാണ് പൊട്ട് തൊടുന്ന സ്ഥലം. നാഡികളും രക്തധമനികളും കേന്ദ്രീകരിക്കുന്ന ഇവിടെ തടവുന്നതിലൂടെ വളരെ വേഗം ആശ്വാസം ലഭിക്കും.
–

–
3.മുഖത്തെ പേശികള്‍ ഉത്തേജിപ്പിക്കാനും എല്ലാ പേശികളിലേക്കുമുള്ള രക്തയോട്ടം ഉയര്‍ത്താനും ഈ സ്ഥാനം ഉത്തേജിപ്പിക്കുന്നത് വഴി സാധിക്കും. പേശികളുടെ മുറുക്കം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ പുതുമ നിലനിര്‍ത്തി പാടുകള്‍ അകറ്റാനും ഇത് സഹായിക്കും. മാത്രമല്ല ചര്‍മ്മത്തെ പോഷിപ്പിക്കുന്ന നാഡി ശാഖകളായ സുപ്രാട്രോക്ലിയര്‍ നാഡികളുടെ കേന്ദ്രം കൂടിയായ ഈ ബിന്ദു ചര്‍മ്മം കൂടുതല്‍ തിളക്കത്തോടെയും ആരോഗ്യത്തോടയും പാടുകളില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കും.
4. നെറ്റിയുടെ കേന്ദ്രബിന്ദു സുപ്രാട്രോക്ലിയര്‍ നാഡിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ദൂരെയും അടുത്തുമുള്ള വസ്‌തുക്കളെ കണാന്‍ കഴിയുന്ന തരത്തില്‍ കണ്ണിന്റെ ആകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഈ പേശികള്‍ പ്രധാനപ്പെട്ടതാണ്.
–

–
5. ഈ ബിന്ദു ഉത്തേജിപ്പിക്കുന്നത് ചെവിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. മുഖത്തെ പേശികളെ പോഷിപ്പിക്കുന്ന നാഡികളിലൊന്ന് കേൾവി ശക്തിക്ക് ഏറെ ആവശ്യമായ ചെവിയുടെ അന്തര്‍ഭാഗത്തെ പ്രധാന ഭാഗമായ കോക്ലിയറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും.
6. പുരികങ്ങള്‍ക്കിടയിലുള്ള ഈ ബിന്ദു ഉത്‌കണ്‌ഠയും സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന തകരാറുകള്‍ ഏറ്റവും എളുപ്പം സ്വാധീനിക്കുന്ന സ്ഥാനമാണ്. ദിവസം ഒരു നേരമെങ്കിലും ഈ സ്ഥാനത്ത് തടവുന്നതിലൂടെ ഈ പ്രദേശത്തെ പേശികളുടെയും നാഡികളുടെയും ആയാസം കുറയുകയും ശരീരത്തിന് മുഴുവന്‍ ശാന്തത നല്‍കുകയും ചെയ്യും. ശാന്തവും ഏകാഗ്രവുമായ മനസ്സിനായി എല്ലാ ദിവസവും ഒരു തവണ ഈ സ്ഥാനം ഉത്തേജിപ്പിക്കുക.
–

–
7. ഈ ബിന്ദുവില്‍ അമര്‍ത്തിയാല്‍ മൂക്കിനും ചുറ്റുമുള്ള പ്രദേശത്തും എത്തുന്ന ത്രൈജെമിനല്‍ നാഡിയുടെ ചില പ്രത്യേക ശാഖകള്‍ ഉത്തേജിക്കപ്പെടും. ഉത്തേജിക്കപ്പെടുന്നതോടെ ഈ നാഡികള്‍ മൂക്കിനും ചുറ്റുമുള്ള പ്രദേശം , മൂക്കിനുള്ളിലെ പാളികള്‍, സൈനസ് എന്നിവിടങ്ങളിലെ രക്തയോട്ടം ഉയര്‍ത്തും. മൂക്കടപ്പിനും സൈനസിലുണ്ടാകുന്ന വീക്കത്തിനും സൈനസൈറ്റിസിനും ആശ്വാസം ലഭിക്കാന്‍ ഇത് സഹായിക്കും.
8. ബെല്‍സ് പാള്‍സി രോഗത്താല്‍( മുഖത്തിന്റെ ഒരു ഭാഗം മരവിക്കുന്ന അവസ്ഥ) കഷ്ടപ്പെടുന്നവര്‍ക്ക് ഈ ബിന്ദുവില്‍ തടവുന്നതിലൂടെ അവശ്വസനീയമായ ഫലമാണ് ലഭിക്കുന്നത്. പുരകങ്ങള്‍ക്കിടയിലായി പ്രോസിറസ് എന്ന പേശി സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ബിന്ദുവില്‍ തടവുന്നത് സഹായിക്കും. ക്രാനിക്കല്‍ പേശി 5 ന്റെ നാഡി ഫൈബറുകള്‍ ഉള്‍ക്കൊള്ളുന്ന ടെംപോറല്‍ നാഡിയുടെ ശാഖകളിലാണ് ഈ പേശി സ്ഥിതി ചെയ്യുന്നത്.
–

–
9.പുരികങ്ങള്‍ക്കിടയിലുണ്ടാകുന്ന വരകള്‍ പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ഇഴ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദിവസം ഒരു നേരമെങ്കിലും നെറ്റികള്‍ക്കിടയില്‍ തടവുക. പ്രോസെറസ് പേശി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇവിടം തടവുന്നതിലൂടെ പേശികള്‍ ബലപ്പെടുക മാത്രമല്ല രക്തയോട്ടം ഉയരുകയും ആ പ്രദേശത്തെ ചര്‍മ്മത്തിലെ നാഡികള്‍ ഉത്തേജിക്കപ്പെടുകയും ചെയ്യും.
10.നിങ്ങൾ പൊട്ട് തൊടുന്ന സ്ഥലം ഉറക്കമില്ലായ്മയെ തടയുന്നതിന് ഫലപ്രദമാണ്. മാത്രമല്ല ഇത് മനസ്സിനെ ശാന്തമാക്കുകയും മുഖം കഴുത്ത് പുറം ഉടൽ പേശികളുടെ ആരോഗ്യം എന്നിവയുടെ ആയാസം കുറയ്ക്കുകയും ചെയ്യും.