Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 8:04 pm

Menu

Published on May 13, 2015 at 10:58 am

ഇനി പുരുഷനില്ലെങ്കിലും സ്ത്രീക്ക് അമ്മയാകാം !

french-scientists-sperm-created-in-lab-in-world-first

പ്രത്യുല്‍പ്പാദന പ്രക്രിയയില്‍ ഇത്രയും നാൾ സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. സ്ത്രീപുരുഷ ബന്ധത്തിലൂടെയാണ് എല്ലാ ജീവജാലങ്ങളിലും പുതുതലമുറ ഉണ്ടാകുന്നത്. എന്നാൽ ഇനി പ്രത്യുല്‍പ്പാദന പ്രക്രിയയില്‍ പുരുഷന്റെ സഹായമില്ലാതെ സ്ത്രീകള്‍ക്ക് അമ്മമാരാകാം. ഫ്രാന്‍സിലെ ല്യോണ്‍ നഗരത്തിലെ ‘കല്ലിസ്‌റ്റെം’ എന്ന ഫെര്‍ട്ടി ലാബിലെ ഗവേഷരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. ഇവർ ലോകത്തില്‍ ആദ്യമായി പുരുഷ ബിജം കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ്. എന്തായാലും ഇതോടെ പുരുഷ വന്ധ്യത പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

French scientists sperm created in lab in world first1

പുരുഷന്റെ വൃഷണത്തില്‍ 72 ദിവസം വരെ സമയമെടുത്താണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ബീജം രൂപപ്പെടുന്നത്. എന്നാല്‍ ചിലരില്‍ ഇത് ഇടയ്ക്ക് വച്ച് തടസപ്പെടും. വൃഷണത്തില്‍ ബീജം രൂപപ്പെടുന്ന അതേ പ്രക്രിയ ലാബില്‍ പുനരാവിഷ്‌ക്കരിച്ച് ബീജം സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് ഫ്രഞ്ച് ശാസ്ത്രഞ്ജര്‍ ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാൽ ഫ്രഞ്ച് ശാസ്ത്രഞ്ജരുടെ ഈ അവകാശവാദം ഷെഫീല്‍ഡ് സര്‍വകലാശാലയിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി വിദഗ്ദ്ധന്‍ അലന്‍ പാസി പൂർണ്ണമായും തള്ളിക്കളഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News