Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 9:31 pm

Menu

Published on May 15, 2015 at 12:18 pm

2799 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുമായി സ്‌പൈസ് ഫയര്‍വണ്‍ മി എഫ്എക്‌സ് 2

spice-fire-one-mi-fx-2-with-firefox-os-1-4-launched-at-rs-2799

ന്യൂഡല്‍ഹി: 2799 രൂപയ്ക്ക് മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട് ഫോണുമായി സ്‌പൈസ് .ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ സ്‌പൈസാണ് സ്‌പൈസ് ഫയര്‍വണ്‍ മി എഫ്എക്‌സ് 2 സ്മാര്‍ട്ട് ഫോണുമായി വിപണിയിൽ എത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ പുറത്തിറക്കിയ സ്‌പൈസ് ഫയര്‍വണ്‍ മി എഫ്എക്‌സ് 1ന്റെ പിന്‍ഗാമിയായാണ് മി എഫ്എക്‌സ് 2 അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ചൈനീസ് കമ്പനിയായ ഷിയോമിയുമായാണ് സ്‌പൈസിന്റെ പ്രധാന മത്സരം. ഫയര്‍ഫോക്‌സ് ഒഎസ് 1.4ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സമിം, 3.5 ഇഞ്ച് എച്ച് വിജിഎ റെസലൂഷന്‍ എല്‍സിഡി ഡിസ്‌പ്ലേ, 1 ജിഗാഹെട്‌സ് പ്രൊസസര്‍, 256 എംബി റാം, 2 മെഗാപിക്‌സ് റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3ജി കണക്റ്റിവിറ്റി, വൈഫൈ, എഫ്എം റേഡിയോ, ബ്ലൂടൂത്ത് 3.0, യുഎസ്ബി കണക്റ്റിവിറ്റി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 512എംബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 1100mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ടാഞ്ചി ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക്, ആഷ് സില്‍വര്‍ എന്നിങ്ങനെ 3 നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News