Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 2:40 pm

Menu

Published on May 18, 2015 at 3:04 pm

രൂപത്തിലും നിറത്തിലുമെല്ലാം മാറ്റങ്ങളുമായി വാട്സ്ആപ്പ് പുതിയ ലുക്കിൽ…!

restyled-whatsapp-with-5-key-design-changes-now-available-to-all-android-users

പുതുമകൾ കൊണ്ടുവരുന്നതിൽ എന്നും മുന്നിട്ടുനിൽക്കുന്ന സോഷ്യൽ മീഡിയ സൈറ്റാണ് വാട്സ് ആപ്പ്. ഇത്തവണ വാട്സ് ആപ്പ് എത്തിയിരിക്കുന്നത് പുതിയ അടിമുടി ലുക്കുമായാണ്. രൂപത്തിലും നിറത്തിലുമെല്ലാം വൻ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പിന്റെ പുതുക്കിയ ആന്‍ഡ്രോയിഡ് പതിപ്പ് എല്ലാ ഉപയോക്താക്കള്‍ക്കായും അവതരിപ്പിച്ചു.ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ഗൂഗിള്‍ അവതരിപ്പിച്ച മെറ്റീരിയല്‍ ഡിസൈന്‍ രൂപകല്‍പ്പനക്കനുയോജ്യമായായിരിക്കണം വാട്‌സ് ആപ്പ് ആന്‍ഡ്രോയിഡില്‍വരുത്തിയ ഈ മാറ്റങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ പുതിയ വേര്‍ഷന്‍ മുമ്പേ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ലഭിക്കുന്നുണ്ട്(2.12.84).

വാട്‌സ് ആപ്പ് ഡിസൈനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്തോക്കെയാണെന്ന് നോക്കാം

വാട്‌സ്  ആപ്പിന്റെ ഏറ്റവും മുകളിലായുള്ള ടാസ്‌ക്ബാറില്‍ കോള്‍സ്, ചാറ്റ്‌സ്, കോണ്‍ടാക്‌സ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ഇളംപച്ച നിറം മാറ്റി കടും പച്ച നിറമാക്കിയിട്ടുണ്ട്. ഇടതുവശത്താണ് വാട്‌സ് ആപ്പ് എന്ന ബ്രാന്‍ഡ് നെയിം എഴുതിയിരിക്കുന്നത്. വലതുവശത്ത് സെര്‍ച്ച്, കംപോസ് മെസേജിലേക്ക് പോകുന്ന കോണ്‍ടാക്‌സ് എന്നിവയുമാണുള്ളത്. സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുമ്പോള്‍ മുകളിലുള്ള ഐക്കണ്‍സ് അപ്രത്യക്ഷമാകും.

Restyled WhatsApp with 5 key design changes now available to all Android users1

ഇമോജി ഐക്കണ്‍സിന് പ്രത്യേകം മാറ്റമൊന്നുമില്ലെങ്കിലും ബാക്ക്ഗ്രൗണ്ട് കളറിനും അപ്പിയറന്‍സിനും മാറ്റമുണ്ട്. ലൈറ്റ് ഗ്രേ നിറത്തിലാണ് ഇമോജി  ഐക്കണ്‍ ഇപ്പോള്‍. നേരത്തെ ഇത് കറുപ്പായിരുന്നു.

Restyled WhatsApp with 5 key design changes now available to all Android users4

ചാറ്റ് ചെയ്യുമ്പോള്‍ കാണുന്ന മെസേജ് ബോക്‌സിന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ സ്‌ക്വയറായിരുന്ന ഇതിന്റെ അഗ്രങ്ങളില്‍ ഒരു ആരോ മാര്‍ക്കുണ്ട്.

Restyled WhatsApp with 5 key design changes now available to all Android users2
അറ്റാച്ച്‌മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഗ്യാലറി, ഫോട്ടോ, വീഡിയോ, ഓഡിയോ, ലൊക്കേഷന്‍, കോണ്‍ടാക്ട് എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ വരും. ഈ ഐക്കണുകളുടെയൊക്കെ ഡിസൈനില്‍ സമൂലമാറ്റം വരുത്തിയിട്ടുണ്ട്. ഇവയുടെ ബാക്ക്ഗ്രൗണ്ട് നേരത്തെ കറുപ്പായിരുന്നത് ഇപ്പോള്‍ ഗ്രേയാണ്. ഈ ഐക്കണുകള്‍ പോപ്പ് ചെയ്ത് വരുന്നതിലും മാറ്റമുണ്ട്. നേരത്തെ ഡള്ളായിരുന്ന ഈ ഡിസൈന്‍ ഇപ്പോള്‍ വളരെ കളര്‍ഫുളാണ്.

Restyled WhatsApp with 5 key design changes now available to all Android users4

Loading...

Comments are closed.

More News