Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: യു.എസിലെ മികച്ച സാഹസിക അത്ലറ്റായി അറിയപ്പെടുന്ന 43 കാരനായ ഡീന്‍ പൊട്ടെർക്ക് ആകാശചാട്ടത്തിനിടെ ദയനീയ അന്ത്യം.യോസെമൈറ്റ് ദേശീയ പാര്‍ക്കിലെ താഫ്റ്റ് പോയന്റില്‍ നിന്നും 7500 അടി ഉയരത്തില്‍ നിന്നുമുള്ള ചാട്ടത്തിനിടെ ഡീന്‍ പോട്ടറും കൂടെയുണ്ടായിരുന്ന ഗ്രഹാം ഹണ്ടുമാണ് മരിച്ചത്.
–

–
അള്ളിപ്പിടിച്ച് മലയിടുക്കുകള്‍ കീഴടക്കുന്നതില്‍ ലോക പ്രശ്സതനായിരുന്നു പോട്ടര്‍. ഇരുവരുടെയും മടക്കം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ദുരന്തത്തില്പെട്ടതായി മനസ്സിലായത്. ശനിയാഴ്ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടത്തൊനായില്ല. കാലിഫോര്‍ണിയ ഹൈവേ പട്രോളിന്റെ സഹായത്തോടെ ഹെലികോപ്ടറില്‍ തിരച്ചില്‍ തുടരുകയാണ്. ചാട്ടത്തിനിടയില്‍ പാരച്യൂട്ട് വിടരാതിരുന്നതായിരിക്കാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
–

–
പാര്‍ക്കിലെ തന്നെ കൂറ്റന്‍ ഒറ്റക്കല്ലില്‍ ഏറ്റവും വേഗത്തില്‍ കയറി പോട്ടര്‍ ഈ മാസം ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. എറ്റവും നീളം കൂടിയ കയര്‍ നടത്തത്തിലും റെക്കോര്‍ഡ് ഇട്ടിരുന്നു. രണ്ടു മിനിറ്റും 50 സെക്കന്റും കൊണ്ട് കയറില്‍ 6.5 കിലോമീറ്റര്‍ നടന്നായിരുന്നു അത്. കൂട്ടുകാരിക്കും വളര്‍ത്തു നായക്കുമൊപ്പം യോസെമൈറ്റില് വീടുവെച്ച് താമസിക്കുകയായിരുന്നു പോട്ടര്‍. ഒരിക്കല്‍ തന്റെ നായയെയും ഇദ്ദേഹം സാഹസിക ആകാശ യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു.
–
https://youtu.be/CPkioA0VFf4
–