Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 11:43 am

Menu

Published on May 19, 2015 at 5:29 pm

51ാം വയസില്‍ 21മത്തെ കുഞ്ഞിനെ പ്രസവിച്ചു

51-year-old-brazilian-woman-gives-birth-to-21st-child

ബ്രസീലിയ: ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യമാണ് അമ്മയാകുകയെന്നത്.ഒരു കുഞ്ഞിനു ജന്മം നൽകിയാലേ തന്റെ സ്ത്രീ ജന്മം പൂർണമാകൂ എന്നു വിശ്വസിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും.എന്നാല്‍ എത്ര തവണ അമ്മയായിട്ടും വീണ്ടും വീണ്ടും കൊതിമാറാതെ കുട്ടികളെ പ്രവസിയ്ക്കുകയാണ് ബ്രസീലുകാരിയായ ഒരു സ്ത്രീ. തന്റെ 51ാം വയസില്‍ 21മത്തെ കുട്ടിയ്ക്ക് ജന്മം നല്‍കിയാണ് ഇവര്‍ മാധ്യമങ്ങളില്‍ ഇടം നേടുന്നതത്.

സെബാസ്റ്റാന മരിയ ഡ കോണ്‍സിക്കാവോ എന്ന സ്ത്രീയാണ് 51ാം വയസില്‍ 21മത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എപ്പോഴും അമ്മയായി കാണാനാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്നും ഗര്‍ഭകാലം അല്ലാത്തൊരു അവസ്ഥ ചിന്തിയ്ക്കാനാകില്ലെന്നും സെബാസ്റ്റന പറയുന്നു. പതിമൂന്നാമത്തെ വയസിലാണ് സെബാസ്റ്റാന തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്നിങ്ങോട്ട് 21 മക്കള്‍. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. മത്സ്യ വില്‍പ്പനക്കാരാണ് സെബാസ്റ്റാനയും ഭര്‍ത്താവും. ഇനിയും താന്‍ കുട്ടികളെ പ്രസവിയ്ക്കുമെന്ന് ചിരിയോടെ സെബാസ്റ്റന പറയുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News