Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അള്‍ജിയേഴ്‌സ്:മിനി സ്‌കേര്‍ട്ട് ധരിച്ച് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയെ വിലക്കിയ അൾജീരിയൻ ഡീനിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് അള്‍ജീരിയയില്‍ ലെഗ് സെല്‍ഫി സമര മുറ.നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിയാണ് പെണ്‍കുട്ടികള്‍ ഡീനിന്റെ വിവാദ ഉത്തരവിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവന്നത്. ലെഗ് സെല്‍ഫി വിപ്ലവം വൈറലാവുകയാണ് അള്‍ജീരിയയില്‍.
യൂണിവേഴ്‌സിറ്റി ഓഫ് അള്‍ജിയേഴ്‌സിലെ നിയമ വിഭാഗത്തില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിയെയാണ് ഡീന്‍ മടക്കിയത്. ഫാക്കള്‍ട്ടിയുടെ നിയമം അനുസരിച്ച് വിദ്യാര്‍ഥികള്‍ മാന്യമായ വസ്ത്രം ധരിച്ചെത്തണം. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് ഡീന്‍ വ്യക്തമാക്കി .
–

–
എന്നാല്‍, ഡീനിന്റെ നടപടി മൂലം അപമാനിതയായ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരികള്‍ വെറുതെയിരുന്നില്ല. യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ വെറുതെ സമരം നടത്തി തല്ലു കൊള്ളാനൊന്നും അവര്‍ മിനക്കെട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തായ സോഫിയ ജാമ ഉടനെ ഒരു ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി. എന്റെ മാന്യത നിശ്ചയിക്കുന്നത് എന്റെ ഉടുപ്പിന്റെ നീളമല്ലെന്ന് പേരിട്ട് നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
–

–
വേദന നിറഞ്ഞതായിരുന്നു എന്റെ സുഹൃത്തിന്റെ അനുഭവം. അപമാനിക്കപ്പെട്ട അവള്‍ തനിച്ചല്ല. ഇത്തരം അനുഭവങ്ങള്‍ ഇതിന് മുന്‍പും നിരവധി സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇതിന് അറുതി വരുത്തിയേ തീരൂ-ജാമ പറഞ്ഞു.
ഏറെ വൈകിയില്ല, പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചും അള്‍ജീരിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രെസ് കോഡിനെതിരെയും കുഞ്ഞുടുപ്പുകള്‍ക്കുള്ള നിരോധനങ്ങള്‍ക്കെതിരെയും പ്രതിഷേധ ലെഗ് സെല്‍ഫികളുടെ പ്രവാഹമായിരുന്നു പിന്നീട്. കിടപ്പുമുറിയിലും കടപ്പുറത്തും കഫേകളിലും നിന്നുമെല്ലാം പകര്‍ത്തിയ ആയിരക്കണക്കിന് സെല്‍ഫികളാണ് പോസ്റ്റ് ചെയ്തത്. പ്രതിഷേധ സെല്‍ഫിയും പേജും സോഷ്യല്‍ മീഡിയയില്‍ തരംഗമാണിപ്പോള്‍. വിപ്ലവം തോക്കിന്‍കുഴിലിലൂടെ മാത്രമല്ല, കാലിലൂടെയും സാധ്യമാവുമെന്ന് പഠിപ്പിക്കുകയാണ് അള്‍ജീരിയൻ പെണ്‍കുട്ടികള്‍.
Leave a Reply