Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്.നിങ്ങൾക്ക് ഞെട്ടലുളവാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.നിങ്ങളുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഡാറ്റയും തിരിച്ചെടുക്കാന്‍ കഴിയും. ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ഡിലീറ്റ് ചെയ്താലും ഫാക്ടറി റീസെറ്റ് ചെയ്താലും എല്ലാ വിവരങ്ങളും തിരിച്ചെടുക്കാന്‍ കഴിയും. കേംബ്രിഡ്ജിന്റെ പുതിയ പഠനത്തിലാണ് ഫാക്ടറി റീസെറ്റ് ചെയ്ത് ഡിലീറ്റ് ചെയ്യുന്ന ഡാറ്റയും വീണ്ടെടുക്കാന്‍ കഴിയുമെന്ന് തെളിഞ്ഞത്.മിക്ക ആന്‍ഡ്രോയിഡ് സെറ്റുകളിലും മെസേജുകള്‍, ഫോട്ടോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ പെട്ടെന്ന് തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു. ആഗോളതലത്തില്‍ വിറ്റൊഴിഞ്ഞ 50 കോടിയിലേറെ സെറ്റുകള്‍ക്കും ഈ സുരക്ഷാ പ്രശ്‌നമുണ്ട്.ഈ സുരക്ഷാ പ്രശ്നം തെളിയിക്കുന്നതിനായി 21 സെക്കന്റ് ഹാന്‍ഡ് ആന്‍ഡ്രോയ്ഡ് മൊബൈലുകള്‍ വാങ്ങി അതിലെ മുഴുവന്‍ വിവരങ്ങളും ഫാക്ടറി റീസെറ്റ് വഴി നീക്കം ചെയ്ത ശേഷം പിന്നീട് വീണ്ടെടുത്തു. 2.3 മുതല്‍ 4.3 വരെയുള്ള ആന്‍ഡ്രോയ്ഡ് പതിപ്പുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ജിമെയില്‍ അടക്കമുള്ള അക്കൌണ്ടുകളുടെ പാസ്‍വേഡുകളും മള്‍ട്ടിമീഡിയ ഫയലുകളും തിരിച്ചെടുക്കാന്‍ കഴിയും. ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്താല്‍ പോലും ഡാറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ഫോണിന്റെ മുന്‍കാല ഉടമസ്ഥരെ അനായാസം തിരിച്ചറിയാനും ഈ തിരിച്ചുകിട്ടുന്ന വിവരങ്ങളില്‍ നിന്നു കഴിയും. നിങ്ങളുടെ സെല്‍ഫികളും, ഫേസ്ബുക്ക് മെസേജുകളും, വാട്ട്‌സ്ആപ്പ് മെസേജുകളും ക്രെഡിറ്റ്കാര്‍ഡ്, ബാങ്കിങ് പാസ്‍വേഡുകള്‍ വരെ ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന വ്യക്തിഗത വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ പൂര്‍ണമായും തടയാന്‍ കഴിയില്ലെങ്കിലും ഇതിനുള്ള വഴികളില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ചില വഴികളുണ്ട്.
എന്‍ക്രിപ്റ്റ്
ആദ്യം നിങ്ങളുടെ ഫോണിലെ ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്യുക. എന്‍ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ പിന്‍ അല്ലെങ്കില്‍ പാസ്‍വേഡ് ഉപയോഗിച്ച് മാത്രം തുറക്കാവുന്ന രൂപത്തിലേക്ക് മാറുന്നു. കോഡ് രൂപത്തിലേക്ക് മാറ്റപ്പെടുന്ന വിവരങ്ങള്‍ തിരിച്ചെടുത്താന്‍ തന്നെ അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റാന്‍ നിങ്ങള്‍ നല്‍കുന്ന പ്രത്യേക പാസ്‍വേഡ് വേണ്ടിവരും. ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ Settings > Security > Encrypt phone അമര്‍ത്തുക. എന്‍ക്രിപ്റ്റ് ചെയ്യപ്പെടാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. അതുകൊണ്ട് തന്നെ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് വേണം എന്‍ക്രിപ്റ്റ് ചെയ്യാന്‍.
ഫാക്ടറി റീസെറ്റ്
എന്‍ക്രിപ്റ്റ് ചെയ്ത ശേഷം അടുത്ത ഘട്ടം ഫോണിനെ ഫാക്ടറി റീസെറ്റ് ചെയ്യുക എന്നുള്ളതാണ്. ഇതിനായി Settings > Backup & reset > Factory data reset ല്‍ ചെന്ന ശേഷം Reset phone ചെയ്യുക.
ജങ്ക് ഡാറ്റ
ഫാക്ടറി റീസെറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ മുഴുവന്‍ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. എങ്കിലും അവിടെയും സുരക്ഷാ ഭീഷണിയുണ്ട്. അതുകൊണ്ടാണ് ഫോണില്‍ ജങ്ക് ഡാറ്റ നിറക്കേണ്ടതിന്റെ ആവശ്യം. നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതും ആര്‍ക്കും പ്രയോജനപ്പെടാന്‍ ഇടയില്ലാത്തതുമായി വലിയ വീഡിയോ ഫയലുകള്‍, ഫോട്ടോകള്‍, ടെക്സ്റ്റ് ഫയലുകള്‍ തുടങ്ങിയ മെമ്മറിയില്‍ നിറക്കുക. ഇതിനു ശേഷം വീണ്ടും എന്‍ക്രിപ്റ്റും ഫാക്ടറി റീസെറ്റ് ചെയ്യുക. ഇതോടെ നിങ്ങളുടെ ഫോണില്‍ നിന്നു ഡാറ്റ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ തന്നെ ഈ ജങ്ക് ഫയലുകളായിരിക്കും ലഭിക്കുക. എന്നാല്‍ ഈ മാര്‍ഗങ്ങളും പൊളിക്കാന്‍ കഴിയുമോയെന്ന് ഇനിയും വ്യക്തമല്ല.
Leave a Reply