Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 9:40 am

Menu

Published on June 3, 2015 at 1:29 pm

പൊതുസ്ഥലത്തു മൂത്രമൊഴിച്ച റൊണാൾഡോയെ പോലീസ് പിടികൂടി..!

cristiano-ronaldo-caught-urinating-on-the-streets-of-saint-tropez

ഫ്രാന്‍സിലെ സെയ്ന്റ് ട്രോപ്പെസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ചെലവഴിക്കാന്‍ എത്തിയ ഫുഡ്ബോൾ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് പുലിവാലായിരിക്കുകയാണ്.പരസ്യമായി കാറിന്റെ പുറകില്‍ മൂത്രമൊഴിച്ച ക്രിസ്റ്റ്യാനോയെ പോലീസ് താക്കീത് ചെയ്യുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഗതി എല്ലാവരുമറിഞ്ഞത്.കഴിഞ്ഞദിവസം സെയ്ന്റ് ട്രോപ്പസിലായിരുന്നു അപൂര്‍വമായ സംഭവം അരങ്ങേറിയത്.ലാലീഗ സീസണ്‍ കഴിഞ്ഞ മുറയ്ക്ക് സുഹൃത്തുക്കളുമായാണ് റൊണാള്‍ഡോ അവധിക്കാലം ആഘോഷിക്കാന്‍ ഫ്രാന്‍സില്‍ എത്തിയിരുന്നത്. നീല നിറത്തിലുള്ള ഷോര്‍ട്ട്‌സും വെള്ള ടീഷര്‍ട്ടും അണിഞ്ഞെത്തിയ ക്രിസ്റ്റ്യാനോ ആരും കാണാതെ നഗരത്തിലെ ഒരു ഐസ്‌ക്രീം കടയ്ക്ക് മുന്നിലുള്ള കാറിന്റെ പിന്നില്‍ കാര്യം സാധിക്കുകയായിരുന്നു.എന്നാല്‍, അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി താരത്തെ കൈയ്യോടെ പിടികൂടി. തത്കാലം ഒരു താക്കീത് നല്‍കി താരത്തെ പോലീസ് വിട്ടയക്കുകയായിരുന്നു. റൊണാള്‍ഡോ മൂത്രമൊഴിക്കുന്നതിന്റെയും പോലീസിനു മുന്നില്‍ പരുങ്ങുന്നതിന്റെയുമൊക്കെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോണ്ടി പനേസറും ഇത്തരത്തില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News