Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: വിശന്നു വലഞ്ഞ് അടുക്കളയിലെത്തിയ പാമ്പ് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മുട്ടകള്‍ മുഴുവന്‍ അകത്താക്കിക്കുന്നതിന്റെ വീഡിയോ പുറത്ത്.പാമ്പ് മുട്ട വിഴുങ്ങുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ വീട്ടമ്മ പകര്‍ത്തി നെറ്റിലിട്ടതോടെ സംഭവം വൈറലായി. നോര്‍ത്ത് കേരാലിനയിലാണ് സംഭവം. എന്തോ ശബ്ദംകേട്ട് അടുക്കളയിലെത്തിയ ല്വാറ നെഫാണ് തന്റെ അടുക്കളയിലെ മുട്ട കള്ളനെ കയ്യോടെ പിടികൂടിയത്. ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി.മതിയാവോളം മുട്ടകള്‍ അകത്താക്കി മടങ്ങാനൊരുങ്ങിയ പാമ്പിന് ജനാല തുറന്ന് ല്വാറതന്നെ വഴിയൊരുക്കിക്കൊടുത്തത്.വീടിനുപുറത്തുള്ള ഒരു ദ്വാരത്തിലാണ് പാമ്പിന്റെ സുഖവാസം. വീട്ടമ്മയ്ക്ക് ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ക്യാമറയിൽ പകർത്തുകയായിരുന്നു.
–
–
Leave a Reply