Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 10:21 am

Menu

Published on June 9, 2015 at 3:19 pm

ഫേസ്ബുക്ക് അണ്‍ ഫ്രണ്ട് ആപ്പ് നിങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തും..!

facebook-users-warned-against-unfriend-alert-app-which-might-steal-data

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്.സ്മാര്‍ട്ട്‌ഫോണിലും ടാബിലും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും അത് നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തകാലത്തായി ഫേസ്ബുക്ക്  അണ്‍ ഫ്രണ്ട് അലേര്‍ട്ട് എന്ന പേരില്‍ വ്യാപകമായ മൊബൈല്‍ ആപ്പ് നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്ന് ബീറ്റാന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു ആപ്പാണിത്. നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ആരെങ്കിലും നമ്മളെ അണ്‍ഫ്രണ്ട് ചെയ്താല്‍ അതിനെക്കുറിച്ച് നമ്മുക്ക് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും എന്നാണ് ഈ ആപ്പ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍പോലും ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പാസ്സ്‌വേര്‍ഡ് നല്‍കേണ്ട ആവശ്യം ഇല്ല. എന്നാല്‍, ഈ ആപ്പ് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ നല്‍കുവാന്‍ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ yougotunfriended.com എന്ന വെബ്‌സൈറ്റിലേക്കാണ് എത്തുക. ഇതിനോടകം തന്നെ പല ടെക് വെബ് സൈറ്റുകളും ഈ പ്രശ്‌നത്തെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.നിങ്ങള്‍ അബദ്ധത്തില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ?എങ്കിൽ  ഉടൻതന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.കൂട്ടത്തില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ് മാറ്റാനും മറക്കേണ്ട.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News