Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:11 am

Menu

Published on June 11, 2015 at 3:17 pm

ഫെയ്സ്ബുക്കിൽ അശ്ലീല വീഡിയോ രൂപത്തിൽ വൈറസ്

dont-click-on-that-porn-video-shared-by-a-facebook-friend-it-may-be-malware

അശ്ലീല വീഡിയോ രൂപത്തിൽ ഫെയ്സ്ബുക്കിൽ വൈറസ് പടരുന്നു.വൈറസിനെ തടയാനുള്ള നടപടികൾ ഫെയ്സ്ബുക്ക് നേരത്തെ തന്നെ സ്വീകരിച്ചിരുന്നെങ്കിലും ഇതിനെയെല്ലാം മറികടന്ന് വൈറസിന്റെ വിളയാട്ടം ഫെയ്സ്ബുക്കിൽ ശക്തമായിരിക്കുന്നു.ഏറ്റവും അടുത്ത സുഹൃത്ത് മെസ്സേജായോ, അദ്ദേഹത്തിന്റെ ടൈംലൈനിലോ ഷെയർ ചെയ്ത തരത്തിൽ വരുന്ന സന്ദേശമാണ് വൈറസ് പരത്തുന്നത്. സന്ദേശത്തിനൊപ്പം ഒരു ലിങ്ക് ഉണ്ടാകും. ഈ ലിങ്കിൽ ക്ലിക്കുചെയ്താൽ പണികിട്ടിയത് തന്നെ.

നിങ്ങളുടെ പേരിനൊപ്പം നിങ്ങളുടെ വിഡിയോ ഓൺലൈനിൽ ട്രെൻഡിങ്ങ് ആകുന്നെന്നും ഇത് ലോകം മുഴുവൻ കാണുന്നുണ്ടെന്നും വിശദീകരിച്ചാണ് ലിങ്ക് ക്ലിക്കുചെയ്ത് ആ വിഡിയോ കാണാൻ പറയുന്നത്. ലിങ്കിൽ ക്ലിക്കുചെയ്താൽ ഇതേ സന്ദേശം ക്ലിക്കുചെയ്യുന്ന ആളിന്റെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യപ്പെടുകയും ഒപ്പം അശ്ലീല വിഡിയോകളും ചിത്രങ്ങളും സ്വന്തം ടൈംലൈനിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് ഇന്ത്യയിൽ തന്നെ പണികിട്ടിയിട്ടുണ്ട്.

ആർക്കൊക്കെ സന്ദേശം പോയെന്ന് തിരിച്ചറിഞ്ഞ് വിശദീകരിക്കേണ്ട സാഹചര്യമാണ് പലർക്കും ഉണ്ടാകുന്നത്. പലരും നാണക്കേട് സഹിക്കാൻ പറ്റാതെ, ഇതെങ്ങനെ ഒഴിവാക്കുമെന്ന് അറിയാതെ അക്കൗണ്ട് ഡിലിറ്റ് ചെയ്ത് പോയിട്ടുമുണ്ട്. എന്തായാലും ഇത്തരം സന്ദേശങ്ങൾ വന്നാൽ ആ ലിങ്കിൽ ക്ലിക്കുചെയ്യാതിരിക്കുക എന്നല്ലാതെ മറ്റ് മാർഗങ്ങൾ ഇപ്പോഴില്ല. വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News