Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 29, 2026 7:40 pm

Menu

Published on June 16, 2015 at 11:23 am

മാഗി നിരോധനം മൂലം നെസ്‌ലെക്ക് നഷ്‌ടം 320 കോടി രൂപ

nestle-india-pegs-losses-because-of-maggi-ban-at-rs-320-crore

മുംബൈ: ആരോഗ്യത്തിന് ഹാനികരമായ മോണോ സോഡിയം ഗ്ളൂട്ടാമേറ്റും ലെഡ്ഡും പരിധിയിലധികം കണ്ടെത്തിയതിനെ തുടർന്ന് നിരോധിക്കപ്പെട്ട മാഗി ന്യൂഡിൽസും അനുബന്ധ ഉത്‌പന്നങ്ങളും വിപണിയിൽ നിന്ന് പിൻവലിച്ചതോടെ നെസ്‌ലെ നേരിടുന്ന നഷ്‌ടം 320 കോടി രൂപ. മാഗി ന്യൂഡിൽസ് വിപണിയിൽ നിന്ന് പിൻവലിക്കുമ്പോൾ 210 കോടി രൂപയും അനുബന്ധ ഉത്‌പന്നങ്ങളുടെ പിൻവലിക്കൽ 110 കോടി രൂപയുടെയും നഷ്‌ടമാണ് നെസ്‌ലെക്ക് നൽകുന്നത്.

നിരോധനത്തിനെതിരെ നെസ്‌ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അന്തിമവിധി വരുന്നതുവരെ ഉത്‌പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് കോടതി നെസ്‌ലെയോട് ആവശ്യപ്പെട്ടു.

Loading...

Comments are closed.

More News