Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചേരുവകൾ:
മട്ടന്‍-അരക്കിലോ
ഉരുളക്കിഴങ്ങ്- 3
സവാള-2
കറുവാപ്പട്ട-ചെറിയ കഷ്ണം
ഗ്രാമ്പൂ-4
എലയ്ക്ക-2
വെളുത്തുള്ളി-6
ഇഞ്ചി-ഒരു ടീസ്പൂണ്‍
പച്ചമുളക്-ആറ്
കുരുമുളക് പൊടി -2 ടേബിൾ സ്പൂണ്‍
തേങ്ങാ പാല്‍-അരക്കപ്പ് (ഒന്നാം പാൽ) ഒരു കപ്പ് (രണ്ടാം പാൽ) ഒരു കപ്പ് (മൂന്നാം പാൽ)
മൈദ – അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില
പാകം ചെയ്യേണ്ട വിധം:
ആട്ടറിച്ചി ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കി വേക്കുക. ഇതില്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കണം. ഇതിന്റെ ചാറും എടുത്തു വയ്ക്കുക.തേങ്ങാപ്പാൽ എടുക്കുക.ഒന്നാം പാൽ ആദ്യമേ മാറ്റിയ ശേഷം രണ്ടാം പാലും മൂന്നാം പാലും എടുത്തു വെക്കുക. ഉരുളക്കിഴങ്ങ് നാലായി മുറിയ്ക്കണം. സവാള നീളത്തില്‍ അരിയുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും നീളത്തില്‍ അരിഞ്ഞെടുക്കുക. കുരുമുളക് തരിയായി പൊടിച്ചെടുക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളക് ചതച്ചത് എ്ന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റി വാങ്ങി വയ്ക്കണം. ഈ പാത്രത്തില്‍ ഇറച്ചി ചാറും മൂന്നാം പാലും ചേര്‍ക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിയ്ക്കണം. കുറുകി വരുമ്പോൾ രണ്ടാം പാൽ കൂടെ ചേർക്കുക. ഉരുളക്കിഴങ്ങ് പകുതി വേവുമ്പോള്‍ വഴറ്റിക്കോരിയ മസാലകള്‍ ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിയും ചേര്‍ക്കണം. തീ കുറച്ച് ചാറു കുറുകുമ്പോള്‍ മൈദയില്‍ അല്പ്പം വെള്ളം ചേര്‍ത്തിളക്കി ഇതിലേക്കൊഴിയ്ക്കണം. കുറഞ്ഞ ചൂടില്‍ വേവിച്ച് ഒന്നാം പാൽ കൂടെ ചേർത്ത് വാങ്ങി വയ്ക്കാം. ഇതിന് മുകളില്‍ കറിവേപ്പില തൂകാം. അല്പ്പം വെളിച്ചെണ്ണയും ഒഴിക്കുക.
Leave a Reply