Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൈകളില്ലാത്ത ഒരാൾക്ക് ഒന്നും ചെയാനാവാതെ ഒരിടത്ത് ഒതുങ്ങിക്കഴിയേണ്ടി വരുമെന്നാണ് ധാരണയെങ്കിൽ നിങ്ങൾക്ക് തെറ്റി .ഇരുകൈകളുമില്ലാതെ ജെസീക്ക ചെയ്യുന്ന കാര്യങ്ങള്‍ രണ്ടു കൈയും രണ്ട് കാലുകളുമുള്ള ഒരാള്‍ക്ക് ചെയ്യാനാവുന്നതിലുപരിയാണ്. ഇരുകൈകളുമില്ലാതെ ജനിച്ച അരിസോണയില്‍ നിന്നുള്ള 32 വയസ്സുകാരി ജെസീക്ക കോക്‌സ് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കേള്‍ക്കണ്ടേ…വിമാനം പറത്തുക, റോഡിലൂടെ കാറോടിച്ച് പോകുക, പിയാനോ വായിക്കുക, നീന്തുക എന്നു തുടങ്ങി കരാട്ടേ ബ്ലാക്ക് ബെല്‍റ്റാണ് ജെസീക്ക.
ചെറുപ്പത്തില്‍ കൃത്രിമ കൈകള്‍ വെച്ചാണ് ജെസീക്ക ഓരോ പ്രവര്‍ത്തിയും ചെയ്തിരുന്നത്. എന്നാല്‍ മാംസവും എല്ലുകളും ചെയ്യുന്ന കാര്യങ്ങള്‍ കൃത്രിമ അവയവങ്ങള്‍ക്ക് ചെയ്യാനാകില്ലെന്ന് മനസ്സിലാക്കിയ ജെസീക്ക തന്റെ കൃത്രിമ കൈകള്‍ ഉപേക്ഷിച്ചു. പിന്നെ കാലുകള്‍ കൈകളുടെ പ്രവര്‍ത്തികള്‍ കൂടി ചെയ്തു.
അഞ്ച് വര്‍ഷം മുമ്പാണ് ജെസീക്ക കോക്‌സിന് വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിച്ചത്. ഇതോടെ ഇരുകൈകളുമില്ലാത്ത ലോകത്തിലെ ആദ്യത്തെ പൈലറ്റെന്ന ബഹുമതി ജസീക്കയുടെ പേരിലായി. വിമാനം ഓടിക്കുന്ന ജെസീക്കയ്ക്ക് മറ്റു വാഹനങ്ങള്‍ ഓടിക്കുന്നത് നിസ്സാരമായ കാര്യമാണ്. തിരക്കുള്ള റോഡുകളൊന്നും ജസീക്കയെ ബാധിക്കാറേയില്ല.
ഇനി കൈകളില്ലാത്ത സ്ത്രീയെന്ന കുറവ് കണ്ട് ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാലോ പിന്നെ അയാള്‍ നേരാവണ്ണം എഴുന്നേറ്റ് നടക്കില്ല. കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റാണ് ജെസീക്ക. കൈകളില്ലാത്ത ആദ്യത്തെ ബ്ലാക്ക് ബെല്‍റ്റെന്ന ബഹുമതിയും ജസീക്കയ്ക്ക് തന്നെ.
ഇതുമാത്രമോ എത്ര വലിയ തിരമാലകളെപ്പോലും എതിരിട്ട് കീഴ്‌പ്പെടുത്തി സര്‍ഫ് ചെയ്ത് പോകുന്ന ജെസീക്കയെ കണ്ട് മറ്റുള്ളവര്‍ വാപൊളിച്ചുപോകും.
കാലുകള്‍ കൊണ്ട് മനോഹരമായി പിയാനോ വായിക്കുന്ന ജെസീക്ക മികച്ചൊരു നര്‍ത്തകി കൂടിയാണ്. മാത്രമോ ജിംനാസ്റ്റിക്‌സിലും വല്ലഭ തന്നെ.
തന്റെ വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് തോല്‍പ്പിച്ച ജെസീക്ക തന്നേക്കാള്‍ രണ്ട് വയസ് പ്രായം കുറവുള്ള പാട്രിക് ചേംബര്‍ലൈനെ വിവാഹവും കഴിച്ചു.
രണ്ട് കൈകളില്ലാത്ത തനിക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആളുകളുടെ ധാരണ. എന്നാല്‍ ഇവര്‍ തന്നെ മുമ്പില്‍ അതിശയിച്ച് നില്‍ക്കുന്നുവെന്ന് ജെസീക്ക കോക്‌സ് പറയുന്നു.
Leave a Reply