Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:10 am

Menu

Published on July 3, 2015 at 3:20 pm

നാടിന് സമൃദ്ധിയുണ്ടാവാന്‍ മേയര്‍ മുതലയെ വിവാഹം കഴിച്ചു…!

local-mayor-marries-crocodile-for-second-time

മെക്സിക്കോസിറ്റി : നാടിന്റെ സംരക്ഷണത്തിനായി മേയർ മുതലയെ വിവാഹം കഴിച്ചു. മെക്സിക്കോയിലെ സാവോ പെദ്രോ ഹുവാമേലുല നഗരത്തിലെ മേയർ ജോയൽ വാസ്കേസ് റോജാസാണ് നാടിന്റെ സമൃദ്ധിക്കായി മുതലയെ വധുവാക്കിയത്.നഗരവാസികളായ നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ മുതലക്കല്യാണം .മുതലയെ ജലത്തിന്റെ റാണിയായാണ് ഇവിടുത്തുകാർ കരുതുന്നത്. ശാന്തസമുദ്ര തീരത്ത് വസിക്കുന്ന ലക്ഷക്കണക്കിന് മുക്കുവര്‍ക്ക് ധാരാളം മീനും കൊഞ്ചും മറ്റ് സമുദ്രോല്പ്പന്നങ്ങളും ലഭ്യമാക്കാനുള്ള പ്രാര്‍ഥനാപൂര്‍ണ്ണമായ ആചാരമാണ് ഈ വിവാഹം. ക്രിസ്ത്യന്‍ മതാചാരപ്രകാരം പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മൂന്നുവയസുള്ള പെൺമുതലയെയാണ് ജോയൽ വധുവാക്കിയത്. മുതലയെ ആദ്യം ജ്ഞാനസ്നാനം ചെയ്യിപ്പിച്ചു. അതിനുശേഷമായിരുന്നു വിവാഹച്ചടങ്ങ്. മേരി ഇസബെൽ എന്നാണ് മുതലയ്ക്ക് പേരുനൽകിയത്. ചടങ്ങിനിടെ മുതല പ്രശ്നമുണ്ടാക്കാതിരിക്കാൻ അതിന്റെ വായ കട്ടിയേറിയ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുചേർത്തിരുന്നു.പ്രത്യേക തരത്തിലുള്ള വസ്ത്രമാണ് മുതലയ അണിച്ചിരുന്നത്. മേയറുടെ യഥാർത്ഥഭാര്യയും മകനുമൊക്കെ ചടങ്ങിനെത്തിയിരുന്നു.വിവാഹശേഷം മുതലയുമായി മേയർ നൃത്തം ചെയ്തു. ചടങ്ങിനെത്തിയ ചിലരും ഒപ്പം കൂടി. മുതലയെ മേയറുടെ രണ്ടാം ഭാര്യയായാണ് ഇനി പരിഗണിക്കുന്നത്. എല്ലാവർഷവും നടക്കുന്ന ചടങ്ങാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നഗരവാസികൾക്ക് നിരവധി ഗുണങ്ങലുണ്ടാകുമെന്നാണ് വിശ്വാസം. കഴിഞ്ഞവർഷം മറ്റൊരുമുതലയെയാണ് മേയർ വിവാഹം കഴിച്ചത്. അതിപ്പോൾ എവിടെയാണെന്നോ എന്തുസംഭവിച്ചെന്നോ ഒരുപിടിയുമില്ല. വരും വർഷങ്ങളിലും ഇത്തരത്തിൽ മുതലകല്യാണം ഉണ്ടാവും.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News