Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകളെ സംബന്ധിച്ച് വളരെയധികം സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ടതാണ് സോഷ്യൽ മീഡിയ.അല്ലെങ്കിൽ അത് സ്വയം വിനയാകുമെന്ന് നമുക്കോരോരുത്തർക്കും അറിയാം.ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡബ്സ്മാഷ് എന്ന വീഡിയോ മെസ്സേജിംഗ് ആപ്ലിക്കേഷൻ സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ചില സാമൂഹ്യ വിരുദ്ധർ ഉപയോഗിക്കുന്നത് സ്വന്തമായി വീഡിയോ തയ്യാറാക്കി മെസ്സേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് തമാശ വീഡിയോകൾ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.ഇങ്ങനെ നടൻ മോഹൻ ലാൽ തയ്യാറാക്കിയ ഡബ്സ്മാഷ് വീഡിയോ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായത് ഈയടുത്തായിരുന്നു.എന്നാൽ സ്ത്രീകളെ സംബന്ധിച്ച് അവർ ഡബ്സ്മാഷ് വഴി തയ്യാറാക്കുന്ന വീഡിയോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
അടുത്തിടെ ഒരു പ്രശസ്ത തമിഴ് സിനിമ ഡയലോഗിന്റെ ഡബ്സ്മാഷ് ചിലർ അശ്ലീലം കലർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുണ്ടായി.അതുകൊണ്ട് തന്നെ ഡബ്സ്മാഷ് വീഡിയോകൾ ഷെയർ ചെയ്യുന്ന സ്ത്രീകൾ സൂക്ഷിക്കുക, പിന്നീട് അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
Leave a Reply