Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 8:45 am

Menu

Published on July 7, 2015 at 5:26 pm

വെൽഫിയെത്തുന്നു, സെൽഫിയെ പിന്നിലാക്കി

selfies-are-now-history-meet-the-new-craze-called-velfie

മുംബൈ:ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർ വരെ സെല്‍ഫി ഭ്രമത്തിലാണ് എന്നാല്‍ സെല്‍ഫിയെ കടത്തി വെട്ടാന്‍ ഇതാ വെല്‍ഫി എത്തുന്നു.ഇപ്പോൾ സെല്‍ഫിയെ വിട്ട് എല്ലാരും വെല്‍ഫിയുടെ പിറകേ പോകാൻ തുടങ്ങിയിരിക്കുന്നു.സെല്‍ഫി ചിത്രം മാത്രമാകുമ്പോള്‍, ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ് വെല്‍ഫി. ഒറ്റ സ്‌നാപ്പിലൊതുങ്ങാത്ത വികാരങ്ങള്‍ പകര്‍ത്താന്‍ ഇനി സോഷ്യൽ മീഡിയയിൽ വെല്‍ഫിയും ഉണ്ടാകും.പ്രത്യേക ആപ്‌ളിക്കേഷനുകളുടെ സഹായത്തോടെ, നേരത്തെ റെക്കോഡ് ചെയ്ത ഓഡിയോക്കൊപ്പം വിഡിയോ ചേര്‍ത്ത് വെല്‍ഫിയാക്കാം. പ്രശസ്ത സിനിമാ ഡയലോഗുകളും മറ്റും നമ്മുടെ ചുണ്ടനക്കത്തോടൊപ്പം വിഡിയോയില്‍ ചേര്‍ക്കുന്നതാണ് വെല്‍ഫിയിലെ തരംഗം.വെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന പ്രമുഖ ആപ്പായ ഡബ്‌സ്മാഷ് നവംബറിലാണ് ലോഞ്ച് ചെയ്തത്.

50 ദശലക്ഷത്തിലേറത്തെവണ ഡബ്‌സ്മാഷ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഇവരുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ബോളിവുഡ് താരങ്ങളും കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഇതിനകം വെല്‍ഫി ആരാധകരായി മാറിക്കഴിഞ്ഞു.വീഡിയോ സെൽഫി എന്നതിനെ ചുരുക്കി എഴുതിയതാണ് വെൽഫി.

Loading...

Leave a Reply

Your email address will not be published.

More News