Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:41 am

Menu

Published on July 14, 2015 at 10:40 am

ബിഗ് ബസാറിന്റെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; ജീവനക്കാരന്‍ അറസ്റ്റില്‍

kochi-salesman-held-for-installing-camera-in-womens-trial-room

കൊച്ചി: വൈറ്റില ഗോള്‍ഡ്‌സൂക്ക് ഷോപ്പിംഗ് മാളിലെ ബിഗ് ബസാര്‍ ഷോറൂമിന്റെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ അറസ്റ്റില്‍.സ്ഥാപനത്തിലെ സെയില്‍സ്മാനായ ഷാജഹാനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബിഗ് ബസാറിന്റെ തന്നെ സ്ഥാപനമായ ഫാഷന്‍ ബസാറിലാണ് സംഭവം. ട്രയല്‍ റൂമില്‍ ഒളിപ്പിച്ച ക്യാമറ പാലാരിവട്ടം സ്വദേശിനിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തിരഞ്ഞെടുത്ത വസ്ത്രം ധരിച്ചുനോക്കാനായി ട്രയല്‍ റൂമില്‍ കയറിയപ്പോഴാണ് റൂമിലെ വസ്ത്രങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത നിലയില്‍ യുവതി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് ഷാജഹാനെ പിടികൂടിയത്.സ്ത്രീകളുടെ ദൃശ്യം പകര്‍ത്താനായി ഇയാള്‍ മൊബൈല്‍ ഫോണ്‍ വസ്ത്രങ്ങള്‍ക്കിടയില്‍ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചിലര്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങളും ഫോണില്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News