Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:36 am

Menu

Published on July 14, 2015 at 12:29 pm

പ്ലൂട്ടോ ദൗത്യത്തിനായി ഗൂഗ്ള്‍ ഡൂഡ്ല്‍

new-google-doodle-honors-new-horizons-nasas-pluto-probe

മിയാമി:നാസയുടെ പ്ളൂട്ടോ ദൗത്യത്തെ ഓര്‍മപ്പെടുത്തുന്ന പ്രത്യേക ഡൂഡ് ലുമായി ഗൂഗ്ള്‍ രംഗത്ത്. പ്ളൂട്ടോയെ ചെറിയ പര്യവേക്ഷണ പേടകം വലംവെക്കുന്നതാണ് കെവിന്‍ ലാഫ് ലിന്‍ തയാറാക്കിയ ഡൂഡ് ലില്‍ ചിത്രീകരിച്ചിട്ടുള്ളത്.
2006ല്‍ നാസ വിക്ഷേപിച്ച പ്ളൂട്ടോ പര്യവേക്ഷണ പേടകം ന്യൂ ഹൊറൈസന്‍ ചൊവ്വാഴ്ച രാവിലെയാണ് സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹത്തിലെത്തുക. പേടകം 300 കോടിയിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് എത്തുന്നത്.
പ്ളൂട്ടോ പര്യവേഷണ പദ്ധതിക്കായി 700 മില്യണ്‍ ഡോളറാണ് നാസ ചെലവഴിക്കുന്നത്. പ്ളൂട്ടോയുടെ പുതിയ ചിത്രം ന്യൂ ഹൊറൈസന്‍ പുറത്തുവിട്ടാല്‍ അത് ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ വലിയ നേട്ടമായിരിക്കും.
ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒരു മാസം പൂര്‍ത്തിയാക്കിയപ്പോഴും വിഖ്യാത ഗോള ശാസ്ത്രജ്ഞന്‍ നിക്കോളസ് കോപര്‍നിക്കസിന്‍െറ 540ാം പിറന്നാള്‍ ദിനത്തിലും മനുഷ്യകമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ 84ാം ജന്മദിനത്തിലും അടക്കം ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഡൂഡ് ലുകള്‍ ഗൂഗ്ള്‍ ഒരുക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News