Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ നാളെ.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ്തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവരാണ് ചെറിയപെരുന്നാള്‍ വിവരം അറിയിച്ചത്.
റംസാനിലെ മുപ്പത് നോമ്പും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍. നീണ്ട ഒരുമാസത്തെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വ്രതവിശുദ്ധിയില്‍ ഇസ്ലാംമത വിശ്വാസികള്‍ നാളെ ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നു.
Leave a Reply