Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്നാല്‍ ഭാര്യയുടെ വസ്ത്രം ധരിച്ച എണറാകുളം ജില്ലാ കളക്ടര്‍ക്ക് കിട്ടിയത് നല്ല ഉഗ്രന്‍ പണിയാണ്. എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യവും അദ്ദേഹത്തിന്റെ ഭാര്യ നിശാന്തിനി ഐപിഎസ്സും മലയാളികള്‍ക്ക് ഏറെ പരിചിതരാണ്. ഭാര്യയുടെ യൂണിഫോം ധരിച്ച് ഒരു ഫോട്ടോ എടുത്തതാണ് കളക്ടര്‍ രാജമാണിക്യത്തിന് പണിയായത്. നിശാന്തിനിയുടെ പോലീസ് യൂണിഫോം അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് പ്രശ്നമായത്. ഈ ഫോട്ടോ പത്രത്തില്‍ അച്ചടിച്ച് വരികയും ചെയ്തു. ഇതോടെ കൊച്ചി സ്വദേശിയായ ഒരാള്‍ സര്‍ക്കാരിന് പരാതി നല്കി. പോലീസിന്റെ യൂണിഫോം ദുരുപയോഗം ചെയ്തു എന്നായിരുന്നു പരാതി. ഇതോടെ സംഭവത്തെ കുറിച്ച് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അന്വേഷണം നടത്തി. ജില്ലാ കളക്ടറാണെങ്കിലും രാജമാണിക്യം പോലീസ് നിയമം ലംഘിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജില്ലാ കളക്ടറായാലും നിയമത്തിന് വ്യത്യാസമൊന്നും ഇല്ലല്ലോ. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജമാണിക്യത്തിന് സര്‍ക്കാര്‍ താക്കീതും നല്കി. യൂണിഫോം ധരിയ്ക്കാന്‍ ഭര്‍ത്താവിനെ അനുവദിച്ച നിശാന്തിനി ഐപിഎസ്സിന് താക്കീതുമില്ല ശിക്ഷയും ഇല്ല.
Leave a Reply