Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 6:59 pm

Menu

Published on July 21, 2015 at 5:15 pm

ആണ്‍സുഹൃത്തുക്കൾ കൂടുതലുള്ള പെണ്‍കുട്ടിയെക്കുറിച്ച് 10 കാര്യങ്ങള്‍

things-only-a-girl-who-has-too-many-guy-friends-will-understand

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദങ്ങള്‍ ഇന്ന് സജീവമാണ്. അവര്‍ ഗ്യാങ്ങുകള്‍ ഉണ്ടാക്കുകയും ഒന്നിച്ച് സൗഹൃദ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്യാറുണ്ട്.ആണ്‍കുട്ടികള്‍ മാത്രം സുഹൃത്തുക്കളായ പെണ്‍കുട്ടികളെക്കുറിച്ച് ചില കാര്യങ്ങള്

1.ഇത്തരം പെണ്‍കുട്ടികള്‍ക്ക് എന്നും ചില ബന്ധുക്കളുണ്ടാകും, എപ്പോഴും ആണ്‍കുട്ടികളോടൊപ്പമാണല്ലോ നടത്തം എന്ന് ചോദിക്കുന്നവര്‍

2. വീഡിയോ ഗെയിം, സ്പോര്‍ട്സ്, ഗാഡ്ജറ്റുകള്‍ എന്നിവയില്‍ ഇത്തരം പെണ്‍കുട്ടികള്‍ക്ക് മറ്റ് പെണ്‍കുട്ടികളെക്കാള്‍ അറിവുണ്ടാകും

3. ഇത്തിരി മസാലയായ തമാശകള്‍ വാട്ട്സ്ആപ്പിലും മറ്റും ഇത്തരം പെണ്‍കുട്ടികളെ തേടിയെത്തും, കാരണം സൗഹൃദ കൂട്ടത്തിലെ ആണ്‍കുട്ടികള്‍ കരുതുന്നു ഈ പെണ്‍കുട്ടി അവരില്‍ ഒരാളാണെന്നും നിങ്ങളോട് എന്ത് കാര്യവും പങ്കുവയ്ക്കാം എന്ന്

4. ഇത്തരം പെണ്‍കുട്ടികളുടെ അമ്മമാര്‍ ആശങ്കയില്‍ ആയിരിക്കും, എന്റെ മകള്‍ക്ക് ഒരു പെണ്‍കുട്ടിയും സുഹൃത്തുക്കള്‍ ഇല്ലല്ലോ എന്ന് ഓര്‍ത്ത്

5. നിങ്ങള്‍ പ്രേമത്തിലാണെന്ന് വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചേക്കും

6. പല കാര്യങ്ങളും ശരിയാണോ എന്ന് ചോദിക്കാന്‍ ആണ്‍കുട്ടികള്‍ കൂട്ടത്തിലെ പെണ്‍കുട്ടിയോട് ചോദിക്കും.. പ്രധാനമായും ഗോസിപ്പുകള്‍

7. ആണ്‍സംഘത്തിലെ സ്ഥിരം അംഗമായാല്‍ചില ഘട്ടങ്ങളില്‍, ചില സംസാര സമയങ്ങളില്‍ പെണ്‍കുട്ടി എന്ന നിലയില്‍ നിങ്ങളുടെ സാന്നിധ്യം കൂട്ടുകാര്‍ മറന്നുപോയേക്കും

8. ആണ്‍സംഘങ്ങളില്‍ ചില സത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടിക്ക് മാത്രമേ സാധിക്കൂ

9. ഞാന്‍ സുന്ദരിയായി ഇരിക്കണം എന്ന സഹജമായ പെണ്‍ധാരണ ഇത്തരം പെണ്‍കുട്ടികള്‍ക്ക് കുറവായിരിക്കും

10. പെണ്‍കുട്ടിയുടെ ബോയ്ഫ്രണ്ട് ഈ സൗഹൃദത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അറിയുന്നതോടെ ഇത്തരം കൂട്ടയ്മകള്‍ തകരാറാണ് പതിവ്.

Loading...

Leave a Reply

Your email address will not be published.

More News