Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത ഐസ്ക്രീം കമ്പനിയായ ബെൻ ആൻഡ് ജെറി നടത്തിയ ഐസ്ക്രീം ചലഞ്ചിൽ, മാറ്റ് സ്റ്റോണി എന്ന ഇരുപത്തിമൂന്നുകാരൻ ഒറ്റയിരുപ്പിൽ അകത്താക്കിയത് 5.7 ലിറ്റർ ഐസ്ക്രീം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 5.7 ലിറ്റർ ഐസ്ക്രീം കഴിച്ചു തീർക്കുക എന്നതായിരുന്നു ചലഞ്ച്. സ്ട്രോബറി, ചീസ് കേക്ക് തുടങ്ങി കാരമൽ സൂത്ര വരെയുള്ള ബെൻ ആൻഡ് ജെറിയുടെ എല്ലാ ഫ്ളേവറുകളും കൂട്ടിക്കലർത്തി വെറും 36 മിനിറ്റുകൊണ്ടാണ് സ്റ്റോണി ഐസ്ക്രീം മുഴുവൻ കഴിച്ചു തീർത്തത്.
–
–
എന്നാൽ സ്റ്റോണിക്ക് ഇതൊന്നും പുത്തരിയല്ലെന്നതാണ് വസ്തുത. എല്ലാ തീറ്റമൽസരങ്ങളിലും പങ്കെടുത്ത് വിജയിക്കുന്ന സ്റ്റോണിയുടെ ലേറ്റസ്റ്റ് റെക്കോർഡ് ഈ മാസം നതാൻസ് ഇന്റർനാഷണൽ ഹോട്ട് ഡോഗ് തീറ്റ മൽസരത്തിലെ വിജയമാണ്. എട്ടു തവണ ചാമ്പ്യനായിരുന്ന ജോ ചെസ്നട്ടിനെയാണ് സ്റ്റൊണി മൽസരത്തിൽ തോൽപ്പിച്ചത്. തീറ്റമത്സരത്തിൽ റെക്കോർഡ് സൃഷ്ടിക്കുന്ന സ്റ്റോണി പഠിക്കുന്നതാകട്ടെ ഡയറ്റീഷ്യൻ കോഴ്സും. ഇത്രയൊക്കെ ഭക്ഷണം കഴിക്കുന്ന സ്റ്റോണിയുടെ തൂക്കം എത്രയെന്നോ? വെറും 54 കിലോ!
Leave a Reply