Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: ലോകത്തിലെ ഓണ്‍ലൈന്‍ ജനസംഖ്യയില്‍ അന്‍പത് ശതമാനവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് കമ്പനി തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമൂഹത്തില്‍ അന്‍പത് ശതമാനം പേരും മാസത്തില്‍ ഒരിക്കലെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.
പതിമൂന്ന് ശതമാനത്തില്‍ നിന്നും 1.49 ബില്യണ്‍ ഉപയോക്താക്കളിലേക്കാണ് ഫേസ്ബുക്ക് വളര്‍ന്നിരിക്കുന്നത്. ഈ സംഖ്യ ആഗോള തലത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ പകുതിയോളം വരും. തങ്ങളുടെ ഉപയോക്താക്കളില്‍ 65 ശതമാനത്തോളം പേര്‍ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ടെന്നും കമ്പനി കണ്ടെത്തി. വലിയൊരു വിഭാഗം ജനങ്ങളും സ്മാര്‍ട്ട് ഫോണിലൂടെയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
Leave a Reply