Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 31, 2026 5:23 am

Menu

Published on July 31, 2015 at 2:35 pm

ആകാശത്ത് ഇന്ന് ‘നീല ചന്ദ്രൻ’

blue-moon-july-31

തലക്കെട്ട് കണ്ട് ചന്ദ്രൻ ഇന്ന് രാത്രി നീല നിറത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ആരും വിചാരിക്കേണ്ട. അപൂർവ്വമായി സംഭവിക്കാറുള്ള അധിക പൗർണ്ണമിയാണ് ‘നീല ചന്ദ്രൻ’ എന്ന ബ്ലൂ മൂൺ അഥവാ ഈ മാസത്തെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ. ബ്ലൂ മൂൺ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്.

വൺസ് ഇന്‍ എ ബ്ലൂ മൂൺ എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷിൽ. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഇത്. ഇന്ന് അത്തരത്തിൽ ബ്ലൂ മൂൺ എന്ന അപൂർവ്വ പ്രതിഭാസത്തിന് ഭൂമി സാക്ഷിയാകും.

സാധാരണ മാസത്തിൽ ഒരു വെളുത്തവാവ് അഥവാ പൂർണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഈ മാസത്തെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രനാണ് ഇന്ന് പ്രത്യക്ഷമാകുന്നത്. ജൂലൈ രണ്ടിനായിരുന്നു ഈ മാസത്തെ ആദ്യ പൂർണ്ണ ചന്ദ്രന്‍ പ്രത്യക്ഷമായത്. അതായത് ഈ വർഷം പതിമൂന്ന് പൗർണ്ണമി ദിനങ്ങൾ ഉണ്ടാകും.സാധാരണ വര്‍ഷത്തില്‍ 12 തവണ പൂര്‍ണ്ണ ചന്ദ്രനെ ദൃശ്യമാകാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News