Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 3:18 pm

Menu

Published on August 1, 2015 at 11:02 am

ഒരേ ദാതാവില്‍ നിന്നും ബീജം സ്വീകരിച്ച സ്വവര്‍ഗ ദമ്പതികള്‍ ഗര്‍ഭിണിയായി….!

lesbians-pregnant-by-same-sperm-donor

ലണ്ടന്‍ : വൈദ്യശാസ്ത്രത്തെ പോലും തിരുത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്  സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ലെസ്ബിയന്‍ ദമ്പതികള്‍. 31കാരി റാന്‍ഡായും ആംസ്‌ട്രോങും 25കാരി സ്‌റ്റെഫാനിയുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഇരുവരും ഏറെക്കാലമായി ഒരുമിച്ച് ജീവിക്കുകയാണ്. അടുത്തിടെയാണ് മക്കള്‍ വേണമെന്ന ആഗ്രഹം ഇരുവരിലും ശക്തമായത്. അങ്ങനെ ഒരു ദാതാവിനെ കണ്ടെത്തി ബീജം സ്വീകരിച്ചു. ഒരു വെബ്സൈറ്റ് വഴിയാണ് ബീജദാതാവിനെ കണ്ടെത്തിയത്. ഏറെ നിബന്ധനകളോടെയാണ് ഇരുവരും ബീജദാതാവിനെ കണ്ടെത്തിയത്. മദ്യപാനവും പുകവലിയുമില്ലാത്ത സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്വദേശിയായ ശാസ്ത്രവിദ്യാര്‍ത്ഥിയുടെ ബീജമാണ് ഇവര്‍ സ്വീകരിച്ചത്. ബീജം സ്വീകരിക്കുന്നതിനുമുമ്പ് കുട്ടികള്‍ക്ക് വേണ്ടി  ഒരിക്കലും അവകാശം ഉന്നയിക്കില്ലെന്ന ഉറപ്പും ഇവര്‍ വാങ്ങിയിരുന്നു.ഐവിഎഫ് ചികിത്സ വിജയകരമായതോടെ ഇരുവരും ഗര്‍ഭിണിയായി. ഇപ്പോള്‍ സ്‌റ്റെഫാനി ഏഴുമാസവും റാന്‍ഡാ നാലുമാസവും ഗര്‍ഭിണിയാണ്. ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരുന്ന മക്കളെക്കുറിച്ച് സ്വപനം കണ്ടുകഴിയുകയാണ് ഇപ്പോള്‍ ഈ സ്വവര്‍ഗ ദമ്പതികള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News