Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീട്ടിയെഴുതിയ കണ്ണുകളും മനോഹരമായ മുടിയും ചുവന്ന ചുണ്ടുകളും പൊട്ടും പൂവും …ഇതാണ് നിലവിലുള്ള സ്ത്രീ സൗന്ദര്യ സങ്കൽപ്പം.എന്നാൽ ഇതിനെയെല്ലാം പൂർണമായും തിരുത്തിയെഴുതേണ്ടി വരും യു കെയിലെ ഹര്‍നാം കൗര്‍ എന്ന സുന്ദരിയെ വര്‍ണിക്കുമ്പോള്‍. .നീട്ടിയെഴുതിയ കണ്ണുകളും മനോഹരമായ മുടിയും ചുവന്ന ചുണ്ടുകളും മാത്രമല്ല, മുഖത്ത് നീട്ടിവളര്‍ത്തിയ താടിയെയും നേരിയ മീശയെയും കൂടിയുണ്ട് ഹര്‍നാമിന്. താടിയും മീശയുമായി പെണ്‍സൗന്ദര്യത്തിന്‍റെ അലിഖിത നിയമങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ മാറ്റിയെഴുതുകയാണ് കൗര്‍.
–

–
പതിനൊന്നു വയസു വരെ മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ തന്നെയായിരുന്നു ഹര്‍നാം. പക്ഷേ അതിനു ശേഷം മുഖത്തു രോമങ്ങള്‍ വളരാന്‍ തുടങ്ങി. ആദ്യം രോമങ്ങള്‍ ഇല്ലാതാക്കാന്‍ പലതരം മരുന്നുകളും ബ്ലീച്ചിങ്ങുമെല്ലാം പരീക്ഷിച്ചു.പക്ഷേ ഓരോ തവണ പിഴുതു മാറ്റുമ്പോഴും രോമങ്ങള്‍ കൂടുതല്‍ കൂടുതല്‍ വളര്‍ന്നു മുഖം മുഴുവന്‍ നിറഞ്ഞു. ഹോര്‍മോണിന്‍റെ അളവിലുള്ള മാറ്റം മൂലം ഉണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി എന്ന അസുഖമാണ് മുഖത്തെ രോമങ്ങള്‍ക്കു കാരണമെന്നെല്ലാം കണ്ടു പിടിച്ചെങ്കിലും അതിനെ തടയാന്‍ മാത്രം ഡോക്റ്റര്‍മാര്‍ക്കു കഴിഞ്ഞില്ലെന്ന് ഹര്‍നാം. ചുറ്റുമുള്ളവരുടെയെല്ലാം പരിഹാസമേറ്റായിരുന്നു പിന്നെയുള്ള ജീവിതം.നാളുകളോളം വീടും സ്കൂളുമല്ലാതെ മറ്റെങ്ങും പോകാതെ ജീവിതം തള്ളി നീക്കി.വര്‍ഷം കഴിഞ്ഞപ്പോഴേക്കും മുറിക്കകത്ത് അടച്ചിരിക്കുന്നതു കൊണ്ട് സങ്കടം കൂടുമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്ന് മനസിലായി.പിന്നെയാണ് താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ഹര്‍നാം.അങ്ങനെ പതിനാറു വയസു മുതല്‍ മുഖത്തെ രോമങ്ങളെ പിഴുതു കളയാതെ തന്നെ ഹര്‍നാം പുറം ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
–

–
പറയുന്നതു പോലെ എളുപ്പമായിരുന്നില്ല അങ്ങനെയൊരു തീരുമാനമെടുക്കാനെന്ന് ഹര്‍നാം. പുറത്തിറങ്ങുമ്പോഴെല്ലാം പരിഹാസവും കുറ്റപ്പെടുത്തലുമകളും തുറിച്ചു നോട്ടങ്ങളുമായിരുന്നു.അക്കാലത്ത് കുറച്ചു കൂടി ആത്മവിശ്വാസത്തിനു വേണ്ടി ഹര്‍നാം താടി നീട്ടി വളര്‍ത്തുന്നത് മതപരമായ ആചാരമായുള്ള സിഖ് മതവിശ്വാസിയായി മാറി. അതു കുടുംബത്തിനകത്തും പ്രശ്നമുണ്ടാക്കി.സഹോദരന്‍ ഗുര്‍ദീപ് മാത്രമാണ് എപ്പോഴും പിന്തുണയുമായി തനിക്കൊപ്പമുണ്ടായിരുന്നതെന്ന് ഹര്‍നാം. തന്‍റെ പോര്‍ട്രെയ്റ്റ് ഒരു എക്സിബിഷനില്‍ കണ്ടാണ് ലൂയ്സ ഫോട്ടൊഷൂട്ടിനായി ക്ഷണിച്ചത്.ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനുകൂലിച്ചു കൊണ്ടും പിന്തുണ അറിയിച്ചുകൊണ്ടുമുള്ള നൂറു കണക്കിന് കത്തുകളാണ് ഹര്‍നാമിനെ തേടിയെത്തുന്നത്. ഭാവിയില്‍ ഇതു പോലുള്ള ഫോട്ടൊഷൂട്ടുകള്‍ക്കു വേണ്ടി മോഡലാകുവാന്‍ തന്നെയാണ് ഹര്‍നാമിന്‍റെ തീരുമാനം. തന്നെ പോലുള്ള ഒരു പാട് പെണ്‍കുട്ടികള്‍ സമൂഹത്തിന്‍റെ പരിഹാസം സഹിച്ച് വീടിനുള്ളില്‍ അടച്ചു കഴിയുന്നുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്, സൗന്ദര്യത്തെ കുറിച്ചുള്ള ധാരണ തന്നെ മാറ്റിമറിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഹര്‍നാം പറയുന്നു.
Leave a Reply