Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു സ്ത്രീ അമ്മയാവുന്നതോടെ അവളുടെ ജീവിതം അവള്‍ക്ക് വേണ്ടി മാത്രമല്ലാതാവുകയാണ്. തന്റെ ജീവിതത്തേക്കാള്‍ പ്രാധാന്യം അവര്‍ നല്‍കുക തന്റെ കുഞ്ഞിനാണ്. എന്നാല്‍ കുഞ്ഞ് വിശന്ന് കരയുമ്പോഴും ഈ മാതാവിന് നിസഹായായി നോക്കി നില്ക്കാനെ കഴിയുന്നുള്ളൂ.ഏതൊരമ്മയുടെയും കുഞ്ഞിന്റെയും അവകാശമായ മുലയൂട്ടുക അല്ലെങ്കില്‍ മുലയൂട്ടപ്പെടുക എന്നതില്‍ നിന്നും ഈ അമ്മയെ തടയുന്നതെന്താണെന്ന് നമുക്ക് കാണാം…
–
https://youtu.be/-_kcfSkiprQ
–
‘ഓ മദര്‍’ എന്ന പേരില്‍ പ്രശാന്ത് ഭാഗിയ സംവിധാനം ചെയ്തിരിക്കുന്ന ഈ ലഘു ചിത്രം വനിതകള്‍ക്കിടയില്‍ എയിഡ്സ് ബോധവത്കരണം നടത്തുന്നതിനായി നിര്‍മിച്ചിട്ടുള്ളതാണ്.
നിലവില്‍ കുഞ്ഞുങ്ങളിലെ എച്ച്.ഐ.വി രോഗബാധയെ പറ്റി ലോക വ്യാപകമായി പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.പല മാതാപിതാക്കള്‍ക്കും ഇതിനെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
മുലയൂട്ടല്‍ വഴി അമ്മമാരില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് എച്ച്.ഐ.വി പകരാന്‍ വളരെയേറെ സാധ്യതയാണുള്ളത്. അഞ്ച് മുതല്‍ ഇരുപത് ശതമാനം വരെയുള്ള കുട്ടികളിലേക്ക് എച്ച്.ഐ.വി പകരുന്നത് മുലയൂട്ടല്‍ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈയടുത്ത കാലം വരെ ലോകാരോഗ്യ സംഘടനയും എച്ച്.ഐ.വി ബാധിതരായ അമ്മമാര്‍ മുലയൂട്ടരുതെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.എന്നാല്‍ എച്ച്.ഐ.വി രോഗാണുക്കളുടെ വ്യാപനത്തെ തടയാന്‍ കഴിയുന്ന പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്ന പക്ഷം കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിലൂടെ രോഗം ബാധിക്കില്ലെന്ന് 2009ല്‍ സംഘടന പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു.
പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നതിലൂടെ കുഞ്ഞുങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള സാധ്യത 42 ശതമാനമാണ്. അതേ സമയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ മുലയൂട്ടിയാല്‍ കുഞ്ഞുങ്ങളിലേക്ക് രോഗം പടരുന്നതിനുള്ള സാധ്യത 40 ശതമാനത്തോളമാണ്.
Leave a Reply