Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂർ (രാജസ്ഥാൻ):വീട്ടിൽ കടന്ന കുരങ്ങ് എടുത്തുകൊണ്ടുപോയ, രണ്ടു മാസം പ്രായമുള്ള കുട്ടി ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. ദൗസ ജില്ലയിലെ റസീദ്പുര ഗ്രാമത്തിലാണു ദുരന്തം.അടുത്തകാലത്തായി ഇവിടെ കുരങ്ങു ശല്യം ഏറിയതായി നാട്ടുകാർ പരാതിപ്പെടുന്നതിനിടെയാണ് കുരങ്ങിന്റെ ശല്യം കാരണം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടത്.
ശനിയാഴ്ച വാതിൽ തള്ളിത്തുറന്നു വീടിനുള്ളിലെത്തിയ കുരങ്ങ് കട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ട് ഓടുകയായിരുന്നു. വീട്ടിലുള്ളവർ ബഹളംവച്ചു പിന്നാലെ എത്തിയപ്പോഴേക്കും കുട്ടിയെയും കൊണ്ട് കുരങ്ങ് കെട്ടിടത്തിന്റെ മുകളിൽ എത്തിയിരുന്നു. ബഹളം കേട്ട് ഓടിമറയാൻ ശ്രമിച്ച കുരങ്ങിന്റെ ചുവടു തെറ്റിയപ്പോൾ കൈയിലിരുന്ന കുട്ടി താഴെ വെള്ളം നിറഞ്ഞ ടാങ്കിൽ വീണു. കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Leave a Reply