Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 4:51 am

Menu

Published on August 10, 2015 at 3:23 pm

നീന്തല്‍ക്കുളത്തില്‍ റെക്കോഡുമായി വീണ്ടും ഫെല്‍പ്സ്

michael-phelps-wins-200m-im-at-usa-national-championships

സെന്‍റ് അന്‍റോണിയോ: 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈ നീന്തലില്‍ ലോക റെക്കോര്‍ഡിട്ട് മൈക്കല്‍ ഫെല്‍പ്സ്. സാന്‍ അന്‍റോണിയില്‍ നടന്ന യുഎസ് ചംപ്യന്‍ഷിപ്പിലാണ് ഫെല്‍പ്സ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 50.45 സെക്കന്‍റിലാണ് ഫെല്‍പ്സ് ഫിനിഷിങ്ങ് ലൈന്‍ തൊട്ടത്. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതേ നീന്തല്‍ കുളത്തില്‍ 50.56 സമയത്തില്‍ നീന്തിയ സൗത്ത് ആഫ്രിക്കന്‍ താരം ച്ഡ് ലി ക്ലോസിന്‍റെ റെക്കോര്‍ഡാണ് ഫെല്പ്സിനു മുന്നില്‍ വഴിമാറിയത്. 2016 റിയോ ഒളിംപിക്സിലേക്ക് മികച്ച ഫോമില്‍ തന്നെയായിരിക്കും താനെത്തുക എന്ന സൂചനയാണ് ഈ പ്രകടനത്തിലൂടെ ഫെല്‍പ്സ് നല്‍കുന്നത്. 22 ഒളിംപിക്സ് മെഡലുകള്‍ സ്വന്തം പേരിലുള്ള മൈക്കല്‍ ഫെല്‍പ്സ് നീന്തല്‍ കുളത്തിലെ എതിരില്ലാ പോരാളിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News