Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 30, 2026 11:20 am

Menu

Published on August 11, 2015 at 12:27 pm

11 സെക്കന്‍ഡിനുള്ളില്‍ 5 ജിബി ഡൗണ്‍ലോഡ് ചെയ്യാവുന്ന സൂപ്പര്‍നെറ്റ് വരുന്നൂ….!!

5gb-downloading-within-11-seconds

ഇതാ 4ജി യുടെ പതിന്മടങ്ങ് വേഗത്തിലുള്ള സൂപ്പര്‍നെറ്റ് ഗള്‍ഫ് രാജ്യങ്ങളിലെത്തിക്കഴിഞ്ഞിരിക്കുന്നു.ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഉരീദുവും വോഡാഫോണുമാണ് ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സെക്കന്റില്‍ 375 എംബി വേഗതയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സൂപ്പര്‍നെറ്റ് എന്ന പേരിലുള്ള പുതിയ പദ്ധതിയുമായാണ് ഉരീദു രംഗത്തെത്തിയത്.
അതേസമയം ഇതിനു പറ്റിയ മൊബൈല്‍ സെറ്റുകള്‍ ഇനിയും ഖത്തര്‍ വിപണിയില്‍ എത്തിയിട്ടില്ല. മൊബൈല്‍ സെറ്റുകള്‍ ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് 5 ജിബിയുള്ള എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 11 സെക്കന്റ് മതിയാകുമെന്ന് ഉരീദു അധികൃതര്‍ പറഞ്ഞു. സെക്കന്റില്‍ 375 എം ബി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഇപ്പോള്‍ തന്നെ തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയതായി വൊഡാഫോണ്‍ അധികൃതരും വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News