Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുന്നതിന് പത്ത് വര്‍ഷത്തിനിടെ യുവതി ഗര്‍ഭം ധരിച്ചത് 13 തവണ.ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജ്യാങ് പ്രവിശ്യയിലാണ് സംഭവം. അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ട് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സെങ് ആണ് ശിക്ഷ ഒഴിവാക്കുന്നതിനായി പത്ത് വര്‍ഷത്തിനുള്ളില്‍ 13 തവണ ഗര്‍ഭം ധരിച്ചത്.2005 ല്‍ ആണ് സെങിനെ അഴിമതിക്കുറ്റത്തിന് കോടതി ജീവപര്യന്തം ശിക്ഷിയ്ക്കുന്നത്. ഈ അവസരത്തില്‍ ഗര്‍ഭിണിയായതിനാല്‍ സെങിന്റെ തടവ് അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു.എന്നാല്‍ പിന്നീട് ഇത് മുതലാക്കി സെങ് നിത്യ ഗര്‍ഭം ധരിച്ച് അധികൃതരെ കബളിപ്പിക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടി ഒരോ തവണയും ഇവര്‍ ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.ഗര്‍ഭിണിയാണെന്ന് കാട്ടി 14 തവണയാണ് ഇവര്‍ ശിക്ഷയില്‍ നിന്നും തലയൂരിയത്. ഇതില്‍ ഒരു തവണ വ്യാജ ഗര്‍ഭമായിരുന്നു. ഓരോ തവണയും ശിക്ഷാ ഇളവ് ലഭിച്ച ശേഷം ഗര്‍ഭം അലസിപ്പിക്കുന്നതായിരുന്നു സെങിന്റെ രീതി. പിന്നീട് പിടിക്കപ്പെടുമെന്നാവുമ്പോള്‍ വീണ്ടും ഗര്‍ഭം ധരിക്കും. ഇങ്ങനെ നീണ്ട പത്ത് വര്‍ഷമാണ് സെങ് അധികൃതരെ വട്ടംചുറ്റിച്ചത്.2005 ഒക്ടോബറില്‍ ഉറൂംഖി പീപ്പിള്‍സ് കോടതിയാണ് സെങിനെ അഴിമതിക്കുറ്റത്തിന് ശിക്ഷിച്ചത്. ഒടുവില്‍ സെങിന്റെ കബളിപ്പിക്കല്‍ അതിരു കടന്നപ്പോള്‍ മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇപ്രാവശ്യം സെങിനെ തന്റെ ഗര്‍ഭം തുണച്ചില്ല. കോടതി ഒരു ദയയും കാട്ടാതെ 39 കാരിയായ സെങിനെ തടവിലുടുകയായിരുന്നു.
Leave a Reply