Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെ ഉയരംകൂട്ടാന്‍ ശസ്‌ത്രക്രിയ നടത്തിയ പതിനേഴുകാരന്‍ ഇപ്പോൾ ദുരിതത്തിൽ. പതിനേഴുകാരനാണ് ഉയരം വെക്കാനായി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിനെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാതെ വേദനയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.കൂട്ടുകാരുടെ പരിഹാസം സഹിക്കാനാവതെയാണ് പ്രേം ശസ്ത്രക്രിയ നടത്തി ഉയരം വയ്ക്കാന്‍ തീരുമാനിച്ചത്. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് പ്രേം. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പൈസ കൊണ്ടാണ് പ്രേമിന്റെ കുടുംബം മുന്നോട്ട് പോകുന്നത്.കുള്ളന്‍ എന്ന് കൂട്ടുകാര്‍ പരിഹസിച്ചതിന്റെ വിഷമത്തില്‍ ഉയരം കൂട്ടുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് പ്രേമിന്റെ ആവശ്യത്തിന് അമ്മയും പിന്തുണ നല്‍കി. ആവശ്യവുമായി സമീപിച്ച ഒരു ഡോക്ടറാണ് ഇവര്‍ക്ക് സയണ്‍ ആശുപത്രിയേക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്.സയണ്‍ ആശുപത്രിയില്‍ ഡോ.ബിനോത്തി സേഠ് ആണ് പ്രേമിനെ ചികിത്സിച്ചത്. പ്രേമിന് ജനിതക വൈകല്യമാണെന്ന് ഡോക്ടര്‍ കണ്ടെത്തി. ഇത് മൂലം കാര്‍ട്ടിലേജിന്റെയും എല്ലിന്റെയും വളര്‍ച്ച മുരടിച്ചതാണ് പൊക്കമില്ലായ്മയ്ക്ക് കാരണമെന്നും തിരിച്ചറിഞ്ഞു. കാലിന് നീളം കൂട്ടാന്‍ ഒരു ശസ്ത്രക്രിയവേണമെന്നും അവര്‍ വിധിച്ചു. ഇതിലൂടെ ഒരു സെന്റിമീറ്റര്‍ നീളം കൂട്ടാനാകുമെന്നും അവര്‍ പറഞ്ഞു.എന്നാല്‍ ശസ്ത്രക്രിയയോടെ എല്ലാം തകിടം മറിഞ്ഞു. പിന്നീടിവന് ശരിക്ക് നടക്കാന്‍ കഴിഞ്ഞിട്ടേയില്ല. അസ്ഥികളിലാകട്ടെ അസഹനീയമായ വേദനയും. പ്രശ്‌നം പരിഹരിക്കാനായി വീണ്ടും അഞ്ച് ശസ്ത്രക്രിയകള്‍ക്ക് കൂടി ഇവന്‍ വിധേയനായി. കൂട്ടുകാരുടെ പരിഹാസ വാക്കുകള്‍ നരകമായാണ് തനിയ്ക്ക് തോന്നിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ നരകത്തിലേക്ക് താന്‍ പതിച്ചിരിക്കുന്നതായും അവന്‍ പറയുന്നു. ഡോക്ടറുടെ സഹായത്തോടെ പൊക്കം കൂട്ടാനാകുമെന്ന് ഒരു സുഹൃത്താണ് തന്നോട് പറഞ്ഞത്. മരുന്ന് കഴിച്ച് പൊക്കം വയ്ക്കാനാകുമെന്നാണ് താന്‍ കരുതിയത്. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് അറിഞ്ഞതേയില്ലെന്നും ഈ യുവാവ് പറയുന്നു.2013 ജൂണ്‍ 25നാണ് താന്‍ അവസാനമായി പരസഹായമില്ലാതെ നടന്നത്. അന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം പൂര്‍ണമായും വിശ്രമത്തിലായിരുന്നു. പിന്നീട് വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് ഒരു മാസം കഴിഞ്ഞിട്ടും തനിയെ നടക്കാനായിട്ടില്ല. നടക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലുകള്‍ക്ക് കടുത്ത വേദന അനുഭവപ്പെടും. 2013 ജൂണ്‍ മുതല്‍ 2014 ഡിസംബര്‍ വരെ അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി. ഇതിനിടെ കാലുകള്‍ക്ക് അണുബാധയുമുണ്ടായി. മൂന്ന് ലക്ഷം രൂപയും ഇതിനിടെ ചെലവായിക്കഴിഞ്ഞു ഈ ദരിദ്ര കുടുംബത്തിന്.അതേസമയം ശസ്‌ത്രക്രിയ വിജയമായിരുന്നുവെന്നും ഇതിനു ശേഷം ഡോക്‌ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് ഈ അവസ്‌ഥയിലെത്തിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Leave a Reply