Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്നോളജിയുടെ വിശാലമായ ലോകത്ത് റോബോട്ടുകൾ ഇനി കുഞ്ഞു റോബോട്ടുകൾക്ക് ജന്മം നൽകും. മനുഷ്യന്റെയോ കംപ്യൂട്ടറുകളുടെയോ സഹായമില്ലാതെയായിരിക്കും അമ്മ റോബോട്ടുകൾ കുഞ്ഞു റോബോട്ടുകളെ സൃഷ്ടിച്ചെടുക്കുക. ഇത്തരത്തിൽ മനുഷ്യനെപ്പോലെയും മൃഗങ്ങളെപ്പോലെയും അടുത്ത തലമുറക്ക് ജന്മം നൽകാൻ കഴിവുള്ള അമ്മ റോബോട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത് കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്.
ജന്മം കൊടുക്കുന്ന സന്തതിക്ക്, ഒരു നല്ല റോബോട്ടിന് വേണ്ട ഗുണങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ അടുത്ത സൃഷ്ടിയിൽ അത് പരിഹരിക്കാന്‍ അമ്മ റോബോട്ടിന് കഴിയുന്ന വിധമാണ് ഇവയെ സജ്ജമാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തയാറാക്കിയ അമ്മ റോബോട്ടിന് യന്ത്രക്കയ്യുടെ രൂപമാണുള്ളത്. ഇത് സമചതുരക്കട്ടയ്ക്ക് സമാനമായ കുട്ടി റോബോട്ടുകൾക്കാണ് ജന്മം നൽകുന്നത്.ഉള്ളിൽ മോട്ടോർ ഘടിപ്പിച്ച ഇവയ്ക്ക് പല ജോലികളും വേഗത്തിൽ ചെയ്യാനുള്ള കഴിവുണ്ട്.
മനുഷ്യരെപ്പോലെ കൃത്യമായ ജീൻ ഘടനയോടെയാണ് ഓരോ റോബോട്ടും അമ്മയുടെ മടിയിൽ പിറന്നു വീഴുന്നത്. തലമുറകൾ പിന്നിടുമ്പോൾ ജീനുകൾ മാറുകയും അവയുടെ വ്യത്യസ്ത സമ്മിശ്രണങ്ങളിലൂടെ മികച്ച ‘ഒരു റോബോട്ട് തലമുറ’ യെ വാർത്തെടുക്കാൻ കഴിയും. ആദ്യം നിർമ്മിച്ച കുഞ്ഞു റോബോട്ടുകളെക്കാൾ രണ്ടിരട്ടി വേഗത്തിലാണ് ഇപ്പോൾ ജന്മം നൽകപ്പെട്ടവയുടെ പ്രകടനമെന്നാണ് കേംബ്രിഡ്ജിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
–
–
Leave a Reply