Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:25 am

Menu

Published on August 21, 2015 at 2:55 pm

വാട്‌സ് ആപ്പിന്റെ വെബ്‌ ഐഫോണ്‍ പതിപ്പും എത്തി….!

whatsapp-web-is-now-available-on-iphone

ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള വാട്‌സ് ആപ്പിന്റെ വെബ്‌ പതിപ്പ് കമ്പനി ആരംഭിച്ചു.ഡെസ്‌ക്ടോപ്പില്‍ വാട്‌സ്ആപ്പ്‌ ഉപയോഗിക്കുന്നതിനായി നിലവില്‍ ഐഫോണിലുള്ള വാട്‌സ്ആപ്പ്‌ വേര്‍ഷന്‍ അപ്‌ഡേറ്റഡ്‌ ആയിരിക്കണം. വെബ് പതിപ്പ് അവതരിപ്പിച്ചതോടെ ഇനി മുതല്‍ വിന്‍ഡോസ് ഫോണ്‍, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്60 യൂസര്‍മാര്‍ക്കും വാട്‌സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിക്കാം. ചാറ്റ്/ഗ്രൂപ്പ് ചാറ്റ് കണ്‍ട്രോള്‍ തുടങ്ങി മൊബൈലിന് സമാനമായ പുതിയ പല ഫീച്ചറുകളും പരിഷ്‌കരിച്ച വെബ് പതിപ്പിലുണ്ട്.വാട്‌സ്ആപ്പ് വെബ് പതിപ്പിലും ഇനി യൂസര്‍ക്ക് കൂടുതല്‍ ഓപ്ഷന്‍സ് കാണാം. പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസും എഡിറ്റ് ചെയ്യാനും സാധിക്കും. ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാനും സൂക്ഷിക്കാനും വെബ് പതിപ്പില്‍ സാധിക്കും.ഐഫോണ്‍ വാട്ടസ്ആപ്  ഡെസ്‌ക്ടോപിലും ഉപയോഗിക്കാനായി ചെയ്യേണ്ടത്….

https://web.whatsapp.com എന്ന പേജ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ തുറക്കുക.

നിങ്ങളുടെ ഐഫോണിലെ വാട്ട്‌സ്ആപ് ഏറ്റവും പുതിയ അപ്‌ഡേറ്റഡ് പതിപ്പാണ് ഉറപ്പാക്കുക.

ഫോണിലെ മെനുവില്‍ വാട്ട്‌സ്ആപ് വെബ് സെലക്ട് ചെയ്യുക.

വെബ് പേജില്‍ നിങ്ങള്‍ക്ക് ക്യുആര്‍ കോഡ് കാണാവുന്നതാണ്.

മൊബൈലിലെ വാട്ട്‌സ്ആപിലെ സ്‌കാന്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

ഐഫോണ്‍ ഡെസ്‌ക്ടോപില്‍ ഉപയോഗിക്കുമ്പോള്‍ ചില ന്യൂനതകളും ഉണ്ട്. അവ ഇനി പറയുന്നവയാണ്….
ഡെസ്‌ക്ടോപില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യപ്പെട്ടിരിക്കണം.

വാട്ട്‌സ്ആപ് വെബ് പതിപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ ബാറ്ററിയുടെ ഊര്‍ജം തീരുകയോ, ഫോണിലെ ഡാറ്റാ കണക്ഷന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ വെബ് പതിപ്പും നിലയ്ക്കുന്നതാണ്.
ഗൂഗിള്‍ ക്രോം അല്ലാതെ ഒരു ബ്രൗസറിലും ഈ വെബ് പതിപ്പ് പിന്തുണയ്ക്കില്ല.അതായത് സഫാരി, ഫയര്‍ഫോക്‌സ്, ഐഇ തുടങ്ങിയ ബ്രൗസറുകളില്‍ വാട്ട്‌സ്ആപ് വെബ് പതിപ്പ് പ്രവര്‍ത്തിക്കുകയില്ല.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

ഒരു ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ വാട്ട്‌സ്ആപ് വെബ് പതിപ്പ് ഉപയോഗിച്ച് അത് സാധ്യമല്ല.

Loading...

Leave a Reply

Your email address will not be published.

More News