Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 12:48 am

Menu

Published on August 24, 2015 at 10:08 am

സിഇടിയില്‍ വിദ്യാർഥിനിയുടെ മരണത്തിന് കാരണമായ ആ ജീപ്പിന്റെ കഥ…

cet-accident-student-death-who-owns-that-jeep

തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥിനി കാമ്പസിനുള്ളില്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ വില്ലനായത് കെ സി ടി 2217 നമ്പര്‍ ജീപ്പാണ്.ജീപ്പുകളിലും ലോറിയിലും നൂറോളം ബൈക്കുകളിലുമായിട്ടായിരുന്നു ആഘോഷം. ചെകുത്താന്‍ എന്നു പേരെഴുതിയ ബോര്‍ഡ് കെട്ടിയാണ് നിറയെ ആളുകളെ കുത്തിക്കയറ്റിയ ലോറി ഓടിച്ചത്.

കോളേജിലെ പൂര്‍വവിദ്യാര്‍ഥിയുടെ പേരിലാണ് ജീപ്പ്. ഇയാള്‍ കോഴ്‌സ് കഴിഞ്ഞുപോകുമ്പോള്‍ അത് കൂട്ടുകാര്‍ക്ക് നല്‍കിയിട്ട് പോയി എന്നാണ് പറയപ്പെടുന്നത്. ഇതാദ്യമായിട്ടല്ല ഈ ജിപ്പ് വാര്‍ത്തകളിലെത്തുന്നത്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കാമ്പസിനുള്ളില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2002 ല്‍ ബൈക്ക് ഇടിച്ച് അമിത ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഇതോടെയാണ് കാമ്പസ്സുകളില്‍ വാഹനം കയറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നത്.
ബൈക്കുകള്‍ക്ക് പോലും അനുമതിയില്ലാത്ത കാമ്പസില്‍ ജീപ്പുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഇഷ്ടം പോലെ കയറ്റാറുണ്ടായിരുന്നത്രെ. വാഹനങ്ങള്‍ കൊണ്ടുള്ള ആഘോഷം പരിധിവിട്ടപ്പോഴാണ് ഇതിലൊന്നും പെടാത്ത ഒരു പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്.

മലപ്പുറം വഴിക്കടവ് സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയുമായ തെസ്‌നി ബഷീര്‍ ആണ് തിരുവനന്തപുരം സിഇടിയില്‍ മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News