Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെര്‍ലിന്‍:ലിയോണി മുളളര്‍ എന്ന കോളജ് വിദ്യാര്‍ത്ഥിനിക്ക് ഇപ്പോള്‍ തീവണ്ടിയാണ് വീട്.
മാസം 450 ഡോളര്‍ വാടകയുള്ള ഒരു അപ്പാര്‍ട്മെന്റിലായിരുന്നു ലിയോണിയുടെ താമസം. എന്നാല്‍, ഒരു ദിവസം വീട്ടുടമ വാടകയെ ചൊല്ലി തര്‍ക്കിച്ചു.തര്‍ക്കത്തിനൊടുവില്‍ അവളോട് വീടു വിട്ടിറങ്ങാന്‍ വീട്ടുടമ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായ ലിയോണിയുടെ മുന്നിലേക്ക് പുതിയ ഒരാശയം തീവണ്ടി വേഗത്തില്‍ വന്നു നിന്നു.
അവള് 350 ഡോളര്‍ മുടക്കി ഒരു സീസണ് ടിക്കറ്റ് വാങ്ങി. ഒരു മാസം ഏതു ട്രെയിനിലും എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ ഇതു മതിയാവും. ഇതോടെ, കാര്യങ്ങള്‍ മാറി. ക്ലാസ് കഴിഞ്ഞ് അവള് ഒരു തീവണ്ടിയില്‍ കയറുന്നു. ഇഷ്ടമുള്ള ദൂരം സഞ്ചരിക്കുന്നു. അതില്‍ ഉറങ്ങുന്നു. മുടി കഴുകുന്നു. സര്‍വകലാശാലാ നോട്ടുകള്‍ എഴുതുന്നു. ഇതു മാത്രമല്ല, മറ്റൊരു പ്രധാന കാര്യവുമുണ്ട്. അത് അവള് തന്നെ പറയുന്നു: ‘ട്രെയിനില്‍ എന്നും നിങ്ങള്‍ പുതിയ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. പുതിയ ദേശങ്ങള്‍ കാണുന്നു, അറിയുന്നു. ഓരോ ദിവസവും പുതിയ അനുഭവമാവുന്നു’.
പുതിയ ജീവിതം ശരിക്കും ആസ്വദിക്കുകയാണെന്ന് ലിയോണി തന്റെ ബ്ളോഗില്‍ എഴുതുന്നു.
Leave a Reply