Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.എന്നാൽ ഉച്ചഭക്ഷണ സമയത്തെ കുറിച്ചും ജോലിസ്ഥലത്ത് ഉച്ചയ്ക്ക് കഴിക്കുന്ന ആഹാരത്തെ കുറിച്ചും ആരും അധികം ശ്രദ്ധിക്കാറില്ല. അധികം കായികാധ്വാനമില്ലാത്ത ഓഫീസുകളില്‍, സമ്മര്‍ദ്ദമേറിയ ജോലിസ്ഥലങ്ങളില്‍ എല്ലാം ഒരാളുടെ ആരോഗ്യത്തെ ഉച്ചഭക്ഷണം ഏറെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ അക്കാര്യത്തില്‍ നിങ്ങള്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. ഇതാ ചില നിര്‍ദ്ദേശങ്ങള്‍.
ധൃതിയില്‍ ആഹാരം കഴിക്കുന്നത് നല്ലതല്ല
പെട്ടെന്ന് ആഹാരം കഴിക്കുന്നത് പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ഹാനികരമാണ്. കഴിക്കുന്ന സമയത്ത് ഡെസ്‌കിലേക്ക് വളഞ്ഞിരിക്കുന്നതിന് പകരം നമ്മള്‍ നിവര്‍ന്നിരിക്കേണ്ടതുണ്ട്. പതുക്കെ കഴിക്കുകയും ചെയ്യുക. നിവര്‍ന്നിരിക്കുന്നത് നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. ഇത് പിന്നീടുള്ള പല അസ്വസ്ഥതകളും ഇല്ലാതാക്കും.
ആഹാരം നന്നായി ചവച്ചിറക്കുക
വായിലെത്തുന്ന ആഹാരം നല്ലവണ്ണം ചവച്ചിറക്കുക. പതുക്കെ കഴിക്കണമെന്ന് പറയുന്നതിന് കാരണം തന്നെ ഇതാണ്. സമയമെടുത്ത് ചവച്ചിറക്കി വേണം ആഹാരം കഴിക്കാന്‍. പകുതിമാത്രം ചവച്ചരച്ച ആഹാരങ്ങള്‍ ഒരുപക്ഷെ ദഹനക്കേട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. തിരക്കേറിയ ജോലിസമയങ്ങളില്‍ ആഹാരം കഴിക്കുന്നതില്‍ ശ്രദ്ധിക്കുന്നത് ശ്രമകരമാണെങ്കിലും ആരോഗ്യത്തിന്റെ പ്രശ്‌നമായതിനാല്‍ ആഹാര കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
ശരിയായ ആഹാരം മാത്രം കഴിക്കുക
ഉച്ചഭക്ഷണസമയം ഏറെ തിരക്കുപിടിച്ചതാണ് പലര്‍ക്കും. അതുകൊണ്ടു തന്നെ കൊണ്ടുവരുന്നതൊ വാങ്ങുകയോ ചെയ്യുന്ന ആഹാരത്തെ കുറിച്ച് കാര്യമായൊന്നും തന്നെ ശ്രദ്ധിക്കാറുമില്ല. പെട്ടെന്ന് ലഭിക്കുന്നതും കഴിക്കാനാകുന്നതുമായ ആഹാരമാണ് പലരും തിരഞ്ഞെടുക്കാറ്. ഇത്തരം ആഹാരങ്ങളില്‍ പഞ്ചസാരയുടേയും കൊഴുപ്പിന്റെയും അളവ് ഏറെയായിരിക്കും. ഇത്തരം ആഹാരങ്ങള്‍ പെട്ടെന്നുള്ള ഊര്‍ജ്ജം തരുമെങ്കിലും അത് ക്രമേണ രക്തത്തിലെ പഞ്ചസാര കുറയുന്നതിനും നിങ്ങളെ ക്ഷീണിതരാക്കാനും കാരണമാവുന്നു.
അതേസമയം പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഇത്തരത്തില്‍ പഞ്ചസാര കുറയുന്ന വേഗതയെ നിയന്ത്രിക്കുകയും കൂടുതല്‍ നേരം ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഉച്ചഭക്ഷണത്തിന് സമയമെടുക്കേണ്ടത് അനിവാര്യമാണ്
ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് സമയമെടുക്കുമ്പോള്‍ അത് നമ്മളിലെ കോള്‍സിസ്‌റ്റോകിനിന്‍ അഥവാ സി.സി.കെ എന്ന ഹോര്‍മോണ്‍ പുറത്ത് വിടുന്നു. ശരീരത്തിന്റെ വിശപ്പിനെ നിശ്ചയിക്കുന്ന ഹോര്‍മോണ്‍ ആണിത്. പെട്ടെന്ന് ആഹാരം കഴിക്കുമ്പോള്‍ നമുക്ക് വയറ് നിറഞ്ഞതായോ വിശപ്പ് മാറിയതായോ തോന്നാത്തത് ഈ ഹോര്‍മോണ്‍ പൂര്‍ണമായും പുറത്ത് വിടുന്നതിനുള്ള സമയം ലഭിക്കാത്തതിനാലാണ്. മാത്രവുമല്ല അത് അമിതമായി ആഹാരം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
എന്നാല്‍ മറ്റൊന്നുണ്ട്, ആരോഗ്യപരിപാലനത്തിന് ഉച്ചഭക്ഷണം മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. അതിന് പ്രഭാതഭക്ഷണവും അത്താഴവും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രഭാതഭക്ഷണം കഴിക്കാന്‍ വിട്ടുപോവരുത് ആവശ്യത്തിനുള്ളതും ആരോഗ്യകരമായതുമായ ആഹാരം മാത്രം കഴിക്കുക. രാത്രി വയറ് നിറച്ച് ആഹാരം കഴിക്കുകയോ ആഹാരം കഴിഞ്ഞ ഉടനെ ഉറങ്ങാന്‍ കിടക്കുകയോ ചെയ്യാതിരിക്കുക.
Leave a Reply